കഷണ്ടിക്കും കുടവയറിനും മരുന്ന്: വലവിരിച്ച് തട്ടിപ്പുകാർ
text_fieldsആദ്യത്തെ മരുന്നിന് പണം കൊടുത്താൽ പിന്നെ വലയിൽനിന്ന് രക്ഷപ്പെടാൻ സംഘം അനുവദിക്കില്ല
ഷാർജ: ഷാർജ റോളയിലെ പ്രധാന പാതയായ അൽ അറൂബയുടെ ഓരത്തുകൂടി നടന്നുപോകുമ്പോൾ നിങ്ങളെ വിളിച്ചുവരുത്തി തലയിൽ നിന്ന് കൊഴിഞ്ഞുപോയ മുടികളെയോ കുടവയറിനെയോ കുറിച്ച് ആരെങ്കിലും സങ്കടം പറഞ്ഞാൽ ഒട്ടും സമയം കളയാതെ സ്ഥലം വിട്ടോളണം.
ഇതിന് രണ്ടിനും മരുന്നുണ്ടെന്നും അതിന് ഇത്ര പണ ചെലവുണ്ടെന്നും എന്നായിരിക്കും ഇവരുടെ വലയിൽ വീണാൽ കേൾക്കേണ്ടി വരിക. റോള പാർക്ക്, അൽ സഹ്റ റോഡ്, കോർണീഷ് റോഡ് തുടങ്ങിയ തിരക്കേറുന്ന പാതകളിലെല്ലാം ഇവരെ കാണാം.മലയാളികളടക്കം നിരവധി പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.ഇവരുടെ വലയിൽ വീണാൽ ആദ്യം കൊണ്ടുപോകുന്നത് ഒരു മരുന്ന് കടയിലേക്കാണ്. നേരത്തെ പറഞ്ഞു പഠിപ്പിച്ച തിരക്കഥക്ക് അനുസരിച്ചുള്ള അഭിനയം തുടങ്ങുന്നത് ഇവിടെ വെച്ചാണ്.
ഇരയെ പറഞ്ഞു പറ്റിച്ച് പേടിപ്പിക്കുന്ന രീതിയാണ് ഇവർക്കുള്ളത്. ആദ്യത്തെ മരുന്നിന് പണം കൊടുത്താൽ പിന്നെ വലയിൽനിന്ന് രക്ഷപ്പെടാൻ സംഘം അനുവദിക്കില്ല. ഇവരുടെ പൊടിമരുന്നിെൻറ പൊടിപൂരം ഇരയുടെ കീശ കാലിയാക്കിയാലെ അവസാനിക്കൂ. രാജ്യത്തെ നിയമം മറികടന്നാണ് ഇത്തരം തട്ടിപ്പുകാർ വിലസുന്നത്.
അതിനാൽ ആയൂർവേദ മരുന്നെന്ന് പറഞ്ഞ് തരുന്ന പൊടി സേവ തിന്ന് ആപത്ത് വന്നാൽ അധികൃതരെ സമീച്ചിട്ട് ഫലമുണ്ടാകില്ല.നേരെ മറിച്ച് ഇവരുടെ തട്ടിപ്പിനെ കുറിച്ച് ഷാർജ പൊലീസിനെ അറിയിച്ചാൽ നിരവധി പേർക്ക് ഈ വലയിൽ വീഴാതെ രക്ഷപ്പെടാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.