എം.എം. നാസര്‍ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു
text_fieldsഅബൂദബി: കഴിഞ്ഞദിവസം അന്തരിച്ച സാമൂഹിക-ജീവകാരണ്യ പ്രവര്ത്തകൻ എം.എം. നാസര്‍ കാഞ്ഞങ്ങാടിെൻറ അനുസ്മരണവും ദുആ മജ്ലിസും അബൂദബി തവനൂര്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ചു. ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് നാസറിെൻറ വിയോഗമെന്ന് സദസ്സ് അനുസ്മരിച്ചു. റസ്മുദ്ദീൻ തൂമ്പിൽ ഖുർആൻ പാരായണം നടത്തി. നാസർ മംഗലം അധ്യക്ഷത വഹിച്ചു. അസീസ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. ഇന്ത്യൻ ഇസ്ലാമിക് സെൻററിെൻറയും കെ.എം.സി.സിയുടെയും നേതാക്കളായ സലാം ഒഴൂർ, പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, അഷ്റഫ് പൊന്നാനി, മജീദ് അണ്ണാൻതൊടി, റഷീദലി മമ്പാട്, അഹ്മദ്കുട്ടി കുമരനെല്ലൂർ, ബഷീർ, റഫീഖ് പൂവത്താണി, ഹൈദർ ബിൻ മൊയ്തു, ഹനീഫ പടിഞ്ഞാർമൂല, അസീസ്, ഹസൈനാർ ഹാജി, ജാഫർ തെന്നല, അനീഷ് മംഗലം, അബ്ദുൽ ഫത്താഹ്, നൗഫൽ ആലിങ്ങൽ, റഹീം തണ്ഡലം, കാദർ ചമ്രവട്ടം, നൗഫൽ ചമ്രവട്ടം, ആരിഫ് ആലത്തിയൂർ റസാഖ് മംഗലം, മനാഫ് തവനൂർ, അസീസ് അമരയിൽ, താജു തുടങ്ങിയവർ സംസാരിച്ചു. സമീർ പുറത്തൂർ സ്വാഗതവും നൗഷാദ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.