പോരാട്ട കൊത്തളത്തില്‍ ഇനി 'വെല്‍ക്കം സെൻറര്‍'
text_fieldsഅധിനിവേശ ശക്തികള്‍ക്കെതിരെ നടന്ന ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന റാസല്‍ഖൈമയിലെ ദയാ ഫോര്‍ട്ട് പുതിയ മുഖത്തിലേക്ക്. ഇവിടേക്ക് സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് നവീന സൗകര്യങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. കോട്ടയിലേക്കുള്ള ചവിട്ടുപടികള്‍ക്ക് ഇരുവശവും കൈവരികള്‍ സ്ഥാപിച്ച് മികച്ച സുരക്ഷാ കവചവും ഒരുക്കിയിട്ടുണ്ട്.
കോട്ടയെ വൈദ്യുതി ദീപാലംകൃതമാക്കി മനോഹരമാക്കുന്നതിനുള്ള പണിയും പുരോഗമിക്കുന്നു. നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലുള്ള വെല്‍ക്കം സെൻററില്‍ ശൗചാലയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ വെല്‍ക്കം സെൻററിെൻറ നിര്‍മാണം പുരോഗമിക്കുന്നത്. വെല്‍ക്കം സെനററിെൻറ മിനുക്ക് പണികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങും. നിശ്ചിത ഫീസ് ഈടാക്കിയാകും ദയാ ഫോര്‍ട്ടിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കുകയെന്നാണ് വിവരം.
യു.എ.ഇയിലെ മലമുകളില്‍ നിര്‍മിച്ച ഏക കോട്ടയെന്ന ഖ്യാതിയുള്ള ദയാഫോര്ട്ട് 16ാം നൂറ്റാണ്ടിലെ നിര്‍മിതിയാണ്. ഈ മേഖലയുടെ ഭരണാധിപരായ അല്‍ഖ്വാസിം കുടുംബമാണ് ഇത് പണികഴിപ്പിച്ചത്. 1988ല്‍ ഇവിടം കേന്ദ്രീകരിച്ച് നടന്ന ഖനനത്തില്‍ ഒമ്പത് മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുള്ള ശവക്കല്ലറകള്‍ കണ്ടത്തെിയിരുന്നു. 2000ലേറെ വര്‍ഷത്തിെൻറ ചരിത്രമുണ്ടെന്ന് വിലയിരുത്തപ്പെടുന്നയിടമാണ് ദയാ ഫോര്‍ട്ട് ഉള്‍പ്പെടുന്ന പ്രദേശം. റംസ് റോഡില്‍ ഉള്ളിലേക്ക് മാറി മലമുകളില്‍ സ്ഥിതി ചെയ്യന്ന ദയാഫോര്ട്ട് കാണുന്നതിന് നിരവധിപേരാണ് എത്തുന്നത്. ഈത്തപ്പന പട്ടകളും ചരല്‍മണ്ണും ഉപയോഗിച്ചാണ് നിര്‍മിതി. നൂറ്റാണ്ടുകള്‍ക്ക് ശേഷവും ബലക്ഷയമില്ലാതെ നിലനില്‍ക്കുന്നത് ആധുനിക വാസ്തുശാസ്ത്രത്തെ കൗതുകപ്പെടുത്തുന്നതാണ്.
ഒരു അതിര്‍ത്തി മലനിരയാല് സംരക്ഷിക്കപ്പെടുന്ന കോട്ടയിലെ ഇരട്ട ഗോപുരങ്ങളിലിരുന്നാണ് പോരാളികള്‍ ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അല്‍ഖ്വാസിം ഗോത്രം ദീര്‍ഘനാളത്തെ ചെറുത്തു നില്‍പ്പാണ് നടത്തിയത്. ഹസന് ബിന്‍ അലിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ചരിത്രപരമായ യുദ്ധങ്ങള്‍ക്കൊടുവില്‍ 1819 ഡിസംബര്‍ 22നാണ് ദയാഫോര്ട്ട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയത്. വിദേശ ശക്തികള്‍ ഇവിടം വിട്ടു പോയ ശേഷം 1964 വരെ ഈ മേഖലയുടെ ഭരണാധിപെൻറ ഭവനമായും ഇടക്കാലത്ത് ജയിലായും ദയാഫോര്ട്ട് മാറി. ഖനനത്തില്‍ ഇവിടെ നിന്ന് ലഭിച്ച സുവര്‍ണ കമ്മല്‍ ഉള്‍പ്പെടെ പൗരാണിക ആഭരണങ്ങളും വസ്തുവകകളും റാസല്‍ഖൈമ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. റാക് പുരാവസ്തു ആൻറ് മ്യൂസിയം വകുപ്പിനാണ് ദയാ ഫോര്ട്ടിെൻറ സംരക്ഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.