അൽ തുറൈഫ് ഉദ്യാന നവീകരണം പൂർത്തിയാക്കി
text_fieldsഷാർജ: കൽബയിലെ അൽ തുറൈഫ് പാർക്ക് നവീകരണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറന്നു. പുല്ലും പൂക്കളും മരങ്ങളും തണലുവിരിക്കുന്ന ഉദ്യാനത്തിന് 9,00,000 ചതുരശ്ര മീറ്റർ ചുറ്റളവുണ്ട്.പാർക്കിൽ നമസ്കാര മുറി, കഫറ്റീരിയ, വിശ്രമമുറികൾ, റബർ നടപ്പാത, കുട്ടികളുടെ കളിസ്ഥലം, മറ്റു സേവനങ്ങളും സൗകര്യങ്ങളും നൽകിയതായി പൊതുമരാമത്ത് വകുപ്പിലെ ബ്രാഞ്ചസ് വകുപ്പ് ഡയറക്ടർ എൻജി. മുഹമ്മദ് ബിൻ യാറൂഫ് പറഞ്ഞു. കളിക്കളത്തിൻെറ ആകൃതിയിൽ മെനഞ്ഞെടുത്ത ഉദ്യാനം ഏറെ ആകർഷകമാണ്.
കൽബയിലെ കുട്ടികൾക്കും സ്ത്രീകൾക്കുമായി നിർമിച്ച അൽ ഗൈൽ ഉദ്യാനവും തുറന്നു. 24,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഉദ്യാനത്തിൽ 540 മീറ്റർ റബർ നടപ്പാത, സമുദ്ര-പ്രചോദിത വിനോദ കളിസ്ഥലങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ, ജലധാര, അതിശയകരവും വിശാലവുമായ പുൽമേടുകൾ എന്നിവയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.