ചരിത്രം പറയുന്ന കോട്ടകളുടെ നവീകരണം 90 ശതമാനം പൂർത്തിയായി
text_fieldsഷാർജ: ഷാർജ എമിറേറ്റിലെ ചരിത്ര ഗോപുരങ്ങളുടെ പുനഃസ്ഥാപന, വികസന പ്രവർത്തനങ്ങളുടെ 90 ശതമാനം പൂർത്തീകരിച്ചതായി ഷാർജ ആർക്കിയോളജി അതോറിറ്റി (എസ്.എ.എ) അറിയിച്ചു.എമിറേറ്റിലെ ചരിത്രപരമായ സൈറ്റുകൾ സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പരിപാടിയുടെ ഭാഗമാണിത്. ശത്രുക്കളെ നിരീക്ഷിച്ചും പ്രതിരോധിച്ചും നിന്ന ചരിത്ര ഗോപുരങ്ങളാണിത്. ചരിത്രം വിരൽ തൊട്ടു വായിക്കുന്ന നിരവധി കോട്ടകളാണ് ഷാർജയിലും ഉപനഗരങ്ങളിലുമുള്ളത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ചരിത്രങ്ങളുടെ മുഖം മിനുക്കുന്നത്.
കൽബ ഫോർട്ട്, അൽ തലാ ടവർ, ബുദാനിക് ടവർ എന്നിവയുടെ നവീകരണമാണ് പൂർണതയിലേക്കെത്തുന്നത്. പരമ്പരാഗത നിർമാണ സാമഗ്രികൾ മാത്രം ഉപയോഗിച്ച് ഷാർഖിയൻ വാസ്തുകലകൾക്ക് തെല്ലും വിള്ളലേൽക്കാതെയാണ് നിർമാണം നടക്കുന്നത്.ചരിത്ര നിർമിതികളുടെ ആധികാരികത നിലനിർത്തുന്നതിനും മണ്ണൊലിപ്പ് പോലുള്ള സ്വാഭാവിക ഘടകങ്ങളുടെ ഭീഷണികൾ ഇല്ലാതാക്കുന്നതിനും സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.