റാസൽഖൈമയിൽ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണി
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമ ദക്ഷിണ മേഖലയിലെ അല്ഗമ്റ -മസാഫി റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മേഖലയില്‍ 2025 ഫെബ്രുവരി 27 വരെ നിര്‍മാണ പ്രവൃത്തികള്‍ തുടരും.
കോര്‍ക്വെയര്‍ റൗണ്ട് എബൗട്ട്, അല്‍ ഫുലയ റോഡ്, അല്കറാന റൗണ്ട് എബൗട്ട് തുടങ്ങിയിടങ്ങളിലും അറ്റകുറ്റപ്പണികള്‍ തുടരുന്നതിനാല്‍ 2024 നവംബര്‍ 17 വരെ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം. ഫെഡറല്‍ റോഡ്സ് അടിസ്ഥാന വികസന പദ്ധതിയുള്‍പ്പെടുന്ന നിര്‍മാണ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.