വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നു: 'നൂർ അബൂദബി' പദ്ധതി രണ്ടാം ഘട്ടം തുടങ്ങി
text_fieldsഅബൂദബി: മുനിസിപ്പാലിറ്റിയും ഇൻവെസ്റ്റ്ൻറ് ഓഫീസും തലസ്ഥാനത്തെ റോഡ് ലൈറ്റിങ് മാറ്റിസ്ഥാപിക്കാനുള്ള 'നൂർ അബൂദബി' പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.അബൂദബി എമിറേറ്റിലെ റോഡുകൾ പ്രകാശപൂരിതമാക്കുന്നതിന് 1,40,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. പൊതു–സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ ഊർജ കാര്യക്ഷമത ലഭ്യമാക്കുന്നതിനൊപ്പം എല്ലാ റോഡുകളിലും രാത്രിയിൽ നല്ല വെളിച്ചം ലഭ്യമാക്കുന്നതാണ് നൂർ അബൂദബി.
മണിക്കൂറിൽ 2400 ദശലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കാൻ കഴിയുന്നതാണ് നൂർ അബൂദബി പദ്ധതിയുടെ രണ്ടാം ഘട്ടം. ആദ്യ ഘട്ടത്തിെൻറ മൂന്നിരട്ടി വലുപ്പമാണിത്. വൈദ്യുതി ഉപഭോഗം ഏകദേശം 76 ശതമാനം കുറക്കുന്നതിന് സഹായകമായ പദ്ധതി 12 വർഷത്തെ കരാർ കാലയളവിൽ 705 ദശലക്ഷം ദിർഹം ലാഭിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.
അബൂദബി റോഡുകളിലെ 43,000 പരമ്പരാഗത ലൈറ്റിങ് യൂനിറ്റുകൾ മാറ്റി പുതിയ ഊർജ സംരക്ഷണ എൽ.ഇ.ഡി ലൈറ്റിങ് യൂനിറ്റുകൾ സ്ഥാപിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായി യു.എ.ഇയിലും മേഖലയിലും ഇത്തരത്തിലുള്ള ആദ്യത്തേതാണിത്.
കരാർ പ്രകാരം അബൂദബി എമിറേറ്റിൽ 12 വർഷത്തേക്ക് എൽ.ഇ.ഡി ലൈറ്റിങ് യൂനിറ്റുകളുടെ രൂപകൽപന, വിതരണം, ധനസഹായം, പ്രവർത്തനം, പരിപാലനം എന്നിവയുടെ ഉത്തരവാദിത്തങ്ങൾ തത്‌വീർ ഏറ്റെടുക്കുകയും പകരം പുതിയ ഊർജ സംരക്ഷണ ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യും. തെരുവുവിളക്കുകൾ ഈ കാലയളവിൽ മണിക്കൂറിൽ 900 ദശലക്ഷം കിലോവാട്ട് ലാഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബൂദബി ഇൻവെസ്റ്റ്മെൻറ് ഓഫിസ് ഡയറക്ടർ ജനറൽ ഡോ. താരിഖ് ബിൻ ഹിന്ദി ചൂണ്ടിക്കാണിച്ചു.
റോഡുകളിൽ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം താമസക്കാർക്ക് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഉപകരിക്കുമെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സെയ്ഫ് ബദർ അൽ ഖുബൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.