21ാം നിലയിൽ കുടുങ്ങിയ ശുചീകരണ തൊഴിലാളികളെ രക്ഷിച്ചു
text_fieldsഅബൂദബി: അബൂദബിയിലെ കെട്ടിടത്തിെൻറ ജനലുകൾ വൃത്തിയാക്കുന്നതിനിടെ ക്രെയിനിെൻറ പ്ലാറ്റ്ഫോം സ്തംഭിച്ച് 21ാം നിലയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചതായി പൊലീസ് പറഞ്ഞു. അബൂദബി അൽ വഹ്ദ ഏരിയയിലെ കെട്ടിടത്തിെൻറ മുൻവശം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സാേങ്കതിക തകരാർ കാരണമാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞയുടൻ അബൂദബി ദ്രുതപ്രതികരണ കേന്ദ്രം (അൽ ഫലാഹ്) ജീവനക്കാർ ആംബുലൻസുമായി സ്ഥലത്തെത്തി തൊഴിലാളികളെ സുരക്ഷിതമായി താഴെയിറക്കി.
കെട്ടിടം പണിക്ക് ഉപയോഗിക്കുന്ന തട്ട് പതിവായി അറ്റകുറ്റപ്പണി നടത്തണമെന്നും െതാഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ദ്രുതപ്രതികരണ വകുപ്പ് ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ ഇബ്രാഹിം അലി ജലാൽ ആൽ ബലൂഷി കോൺട്രാക്ടിങ് കമ്പനികളോട് ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കുന്നതിന് തൊഴിലാളികൾക്ക് പരിശീലനം നൽകേണ്ടതിെൻറയും സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതിെൻറയും പ്രാധാന്യം അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.