ദിബ്ബയില്‍ മലയില്‍ കുടുങ്ങിയ സൗദി യുവതിയെ രക്ഷപ്പെടുത്തി
text_fieldsദിബ്ബ മലയില്‍ കുടുങ്ങിയ സൗദി യുവതിയെ രക്ഷപ്പെടുത്തുന്നു
ഫുജൈറ: മലകയറുന്നതിനിടെ ക്ഷീണവും തളര്‍ച്ചയുംമൂലം മലയില്‍ കുടുങ്ങിയ സൗദി യുവതിയെ രക്ഷപ്പെടുത്തി. ഞായറാഴ്‌ച ദിബ്ബ അല്‍ ഫുജൈറയില്‍ ആണ് സംഭവം. സൗദി പൗരത്വമുള്ള 28കാരി ദിബ്ബയില്‍ മല കയറുന്നതിനിടെ കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കയറാനോ ഇറങ്ങാനോ കഴിയാത്ത അവസ്ഥയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്‍ററുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാഷനൽ സെന്‍റർ ഫോർ സെർച്ച് ആൻഡ് റെസ്‌ക്യൂവിെൻറ ഓപറേഷൻ റൂം ടീം എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സക്ക് വേണ്ടി ദിബ്ബ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.