അനധികൃതമായി വേട്ടയാടിയ ദേശാടനപ്പക്ഷികളെ രക്ഷപ്പെടുത്തി
text_fieldsഷാർജ: നിയമവിരുദ്ധമായി പിടികൂടി സൂക്ഷിച്ച വംശനാശ ഭീഷണി നേരിടുന്ന ദേശാടനപ്പക്ഷികളെ ഷാർജ പരിസ്ഥിതി സംരക്ഷണ അതോറിറ്റി (ഇ.പി.പി.എ) രക്ഷപ്പെടുത്തി. ഷാർജയിലെ അൽ ബുഹൈസ് ഏരിയയിൽ നടത്തിയ പരിശോധനയിലാണ് 10 നീർകോഴികളെയും ഒരു ഹൂബ്ര ബസ്റ്റാർഡിനേയും കൂട്ടിലടച്ച നിലയിൽ കണ്ടെത്തിയത്.
പക്ഷികളെ ആകര്‍ഷിക്കാനായി ഉപയോഗിച്ച രണ്ട് ശബ്ദ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. യു.എ.ഇയിലെ നിയമ പ്രകാരം അനുമതിയില്ലാതെ വന്യജീവികളെ വേട്ടയാടുന്നതും കൊല്ലുന്നതും ശിക്ഷാർഹമായ കുറ്റമാണ്. മൃഗങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയെ വേട്ടയാടുന്നതിന് നിശ്ചിത അതോറിറ്റികളില്‍ നിന്നും പ്രത്യേകം അനുമതി നേടണമെന്നാണ് നിയമം.
ഫാല്‍ക്കണിനെ ഉപയോഗിച്ച് വേട്ട നടത്തിയതിന് കഴിഞ്ഞ മാസം അബൂദബിയിൽ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. വടക്കന്‍ ഖട്ടമിലെ മരുഭൂമിയില്‍ വെച്ചാണ് അഞ്ചംഗ സംഘം പിടിയിലായത്. ഇവര്‍ വേട്ടയാടിയ വന്യജീവികളെയും വേട്ടക്കായി ഉപയോഗിച്ച ഫാല്‍ക്കണിനെയും പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.