റാക് ജെറ്റ്സ്കീ അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തി
text_fieldsറാസല്‍ഖൈമ: റാക് ക്രീക്കിന് സമീപം ജെറ്റ് സ്കീ മറിഞ്ഞ് അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജെറ്റ്സ്കീ മറിഞ്ഞ് അറബ് വംശജനായ പൗരന് മുങ്ങിത്താഴുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന കോസ്റ്റ്ഗാര്‍ഡ് സേനാ വിഭാഗം അപകടസ്ഥലത്തെത്തുകയും പൗരനെ ദുരന്തത്തില്‍നിന്ന് രക്ഷിക്കുകയുമായിരുന്നു. പ്രഥമ ശ്രുശ്രൂഷ നല്കിയ സേനാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി തുടര്‍ ചികിത്സക്ക് വിധേയനാക്കി.
ബീച്ച് സന്ദര്‍ശകരും ജെറ്റ്സ്കീ റൈഡര്‍മാരും മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഉപകരണങ്ങളും അനുബന്ധ വസ്ത്രങ്ങളും ധരിക്കുന്നതില്‍ വീഴ്ച്ചവരുത്തരുതെന്നും നിർദേശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.