ഈത്തപ്പഴ കുരുവിൽനിന്ന് ജൈവ ഇന്ധനം ഉൽപ്പാദിപ്പിച്ച് ഗവേഷകർ
text_fieldsഷാർജ: സാമ്പത്തിക ഉന്നമനരംഗത്ത് പുരോഗതിയുടെ വിത്തുകൾ പാകുകയാണ് മരുഭൂമിയുടെ മനസ്സും മധുരവുമായ ഈത്തപ്പന.
യു.എ.ഇയിലെ ഒരു ഗവേഷണസംഘം ഈത്തപ്പഴ വിത്തുകളിൽനിന്ന് ജൈവ ഇന്ധനം വേർതിരിച്ചെടുത്തു. അൽ ഐനിലെ യു.എ.ഇ സർവകലാശാലയിലെ ഗവേഷകരാണ് രണ്ട് മില്യൺ ദിർഹമിെൻറ പദ്ധതി നടപ്പാക്കിയത്. ഗ്രീൻ, സസ്റ്റെയിനബിൾ കെമിസ്ട്രി എന്നിവയുൾപ്പെടെ വ്യാപകമായി വായിക്കപ്പെടുന്ന ജേണലുകളിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത് രാജ്യത്തെ ജൈവ ഇന്ധന വ്യവസായത്തിന് വളരെയധികം സാധ്യതയും പിന്തുണയും നൽകുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
രാജ്യത്ത് 40 ദശലക്ഷം ഈത്തപ്പഴങ്ങളിൽനിന്ന് 10 ലക്ഷം ടൺ ഇൗത്തപ്പഴ കുരുക്കളാണ് ലഭിക്കുന്നത്. ഇതിൽനിന്ന് ജൈവ ഇന്ധനമായി പരിവർത്തനം ചെയ്താൽ കഴിയുന്ന ലക്ഷം ടൺ എണ്ണ ഉൽപാദിപ്പിക്കാൻ സാധിക്കും. ജൈവ ഇന്ധനം ഗതാഗതം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2008-ൽ മിശ്രിത ജൈവ ഇന്ധനം ഉപയോഗിച്ച ആദ്യത്തെ വിമാനം ആരംഭിച്ചശേഷം കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഒന്നര ലക്ഷത്തിലധികം വിമാനങ്ങൾ ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.