റെസിഡന്റ് പാര്‍ക്കിങ് പെര്‍മിറ്റ് ഇനി ധര്ബ് പ്ലാറ്റ്ഫോമുകളിലൂടെ
text_fieldsഅബൂദബി: റെസിഡന്റ് പാര്‍ക്കിങ് പെര്‍മിറ്റ് സര്‍വിസ് ആപ്ലിക്കേഷന്‍ ധര്ബ് പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു. പുതിയ റെസിഡന്റ്സ് പാര്‍ക്കിങ് പെര്‍മിറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാൻ ഇവിടെ അവസരമുണ്ട്. കാലാവധി കഴിഞ്ഞവക്കും കാലാവധി അവസാനിക്കാറായവർക്കും ഒരുവിധ രേഖകളും സമര്‍പ്പിക്കാതെ തന്നെ പുതുക്കാനും പുതിയ സംവിധാനം അവസരമൊരുക്കുന്നുണ്ട്. നിലവിലുള്ള പാര്‍ക്കിങ് പെര്‍മിറ്റുകളില്‍ മാറ്റംവരുത്താനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. ധര്ബ് വെബ്സൈറ്റും ധര്ബ് ആപ്ലിക്കേഷനും ഇതിനായി ഉപയോഗപ്പെടുത്താം.
പാര്‍ക്കിങ് പെര്‍മിറ്റുകള്‍ക്കു വേണ്ടി നല്കേണ്ടിവരുന്ന തൗത്വീഖ് താമസകരാര്‍, എമിറേറ്റ്സ് ഐ.ഡി അല്ലെങ്കില്‍ വാഹന രജിസ്ട്രേഷന് എന്നിവ ഡൗണ്‍ലോഡ് ചെയ്ത് ധര്ബ് പ്ലാറ്റ്ഫോമില്‍ നല്കാതെതന്നെ ഇവ സംയോജിത ഡേറ്റ സംവിധാനം വഴി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അറിയിച്ചു. സര്‍വിസ് ഫീസുകളും മവാഖിഫ് പിഴകളും അടയ്ക്കുന്നതിനുള്ള നടപടികള്‍ രണ്ടില്‍ നിന്ന് ഒന്നായി കുറച്ചും അധികൃതര്‍ ലഘൂകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചാലുടന്‍ പിഴ കുടിശ്ശികകള്‍ ഇല്ലെങ്കില്‍ പെര്‍മിറ്റ് അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പിഴ കുടിശ്ശിക ഉണ്ടെങ്കില്‍ ഇവ അടച്ചാലുടന്‍ പെര്‍മിറ്റ് അനുവദിക്കും. അബൂദബിയിലെ എല്ലാ റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് ഇടങ്ങള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. സര്‍വിസ് ഫീസുകള്‍ സംബന്ധമായും പിഴകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ധര്ബ് ആപ്ലിക്കേഷനിലും ധര്ബ് വെബ്സൈറ്റിലും ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.