വിഭവങ്ങൾ സാമൂഹിക മുന്നേറ്റങ്ങൾക്ക് ഉപയോഗപ്പെടുത്തണം -യൂത്ത് കോൺഫറൻഷ്യ
text_fieldsഉമ്മുൽ ഖുവൈൻ: മനുഷ്യവിഭവങ്ങളും മറ്റു സാമ്പത്തിക-സാംസ്കാരിക പ്രകൃതി വിഭവങ്ങളും സാമൂഹിക മുന്നേറ്റങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ മാറ്റങ്ങൾ സാധ്യമാക്കണമെന്നും ഉമ്മുൽ ഖുവൈൻ ആർ.എസ്.സി റമീല യൂനിറ്റ് യൂത്ത് കോൺഫറൻഷ്യ അഭിപ്രായപ്പെട്ടു. ഷാഹുൽ അഹ്സനിയുടെ അധ്യക്ഷതയിൽ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹക്കീം ഹസനി പ്രമേയപ്രഭാഷണം നടത്തി. ഫൈസൽ താനൂർ സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. നിസാർ പുത്തൻപള്ളി, ഫൈസൽ ബുഖാരി, ആഷിഖ് മുസ്ലിയാർ, താജുദ്ദീൻ, സുഹൈൽ പകര, ഫൈസൽ സഖാഫി സംബന്ധിച്ചു. ഖമറുദ്ദീൻ സ്വാഗതവും അബ്ദുൽ ബാസിത് ബുഖാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.