യു.എ.ഇയിലേക്ക് മരുന്ന് കൊണ്ടുവരാൻ കടുത്ത നിയന്ത്രണം
text_fieldsദുബൈ: യു.എ.ഇയിലേക്ക് വ്യക്തിപരമായ ആവശ്യത്തിന് മരുന്നുകൾ കൊണ്ടു വരുന്നവർ ഇനി മുൻകൂർ അനുമതി നേടണം. ഇതിനായി ഒാൺലൈൻ വഴി ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് നൽകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിനോദ സഞ്ചാരികൾക്കും താമസക്കാർക്കും ഇൗ നിയമം ബാധകമാണ്.
ഇങ്ങനെയല്ലാതെ കൊണ്ടുവരുന്ന മരുന്നുകൾ വിമാനത്താവളങ്ങളിലും മറ്റും തടയപ്പെടും. നിയന്ത്രണമുള്ള മരുന്നുകൾ ഒരു മാസത്തേക്കും മറ്റുള്ളവ മൂന്ന് മാസത്തേക്കും മാത്രമെ അനുവദിക്കൂ. മരുന്നുകളുടെ കൂടെ ഡോക്ടർമാരുടെ കുറിപ്പടി ഉണ്ടാകണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സേവനം ജൈറ്റക്സിനോടനുബന്ധിച്ച് പുറത്തിറക്കി.
ആരോഗ്യ വകുപ്പിെൻറ വെബ്സൈറ്റ് വഴിയാണ് ഫോം പൂരിപ്പിക്കേണ്ടത്. ആവശ്യമുള്ള രേഖകൾ ഇവിടെ അപ്ലോഡ് െചയ്യുകയും വേണം. 24 മണിക്കൂറിനുള്ളിൽ ഇൗ അപേക്ഷയിൽ തീരുമാനമുണ്ടാകും.
രാജ്യത്തേക്കുള്ള പ്രവേശന കവാടത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റംസുമായി ചേർന്ന് മരുന്നുകൾ പരിശോധിക്കും. www.mohap.gov.ae എന്ന വെബ്സൈറ്റിൽ നിന്ന് ഫോം സൗജന്യമായി ലഭിക്കും.
ഡോക്ടറുടെ കുറിപ്പ് വിസാ വിവരങ്ങൾ പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് പ്രധാനമായും നൽകേണ്ടത്. മയക്കുമരുന്ന് കടത്ത് തടയുന്നതിനും രാജ്യത്തെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ലൈസൻസിങ് ആൻറ് പബ്ലിക് ഹെൽത്ത് പോളിസി അസിസ്റ്റൻറ് അണ്ടർസെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമിറി മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച വിവരം എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
മരുന്നുകൾ കൊണ്ടുവരും മുമ്പ് അവയിൽ മയക്കുമരുന്നോ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മറ്റ് ഘടകങ്ങളോ ഇല്ലെന്നോ ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
മുൻകൂർ അനുമതിയില്ലാതെ കൊണ്ടുവരുന്ന മരുന്നുകൾ പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.