റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 31 വരെ നീട്ടി
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമയില്‍ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ആഗസ്റ്റ് 31 വരെ നീട്ടി ദുരന്ത നിവാരണ വകുപ്പ്. ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണം തുടരാനുള്ള തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതിരോധ നടപടികളോട് സമൂഹത്തിെൻറ സഹകരണം വ്യാപനം കുറക്കാന്‍ സഹായിക്കുന്നുണ്ട്. കൊറോണ വൈറസ് സജീവമായി നിലനില്‍ക്കുന്നതിനാൽ ഓരോരുത്തരും ശ്രദ്ധപുലര്‍ത്തണം. ജാഗ്രത കൈവിടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കുടുംബചടങ്ങുകളില്‍ പത്തുപേര്‍, മരണചടങ്ങുകളില്‍ 20 പേര്‍, ഷോപ്പിങ് സെൻററുകള്‍, പൊതുഗതാഗതം, സിനിമാശാലകള്‍, ഫിറ്റ്നസ് സെൻററുകള്‍, നീന്തല്‍ക്കുളങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്‍ 50 -70 ശതമാനം എന്ന രീതി തുടരണം.
കഫേകളിലും റസ്റ്റാറൻറുകളിലും രണ്ട് മീറ്റര്‍ സാമൂഹിക അകലം നിര്‍ബന്ധം. പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.