Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാൻ സന്ദേശവുമായി...

റമദാൻ സന്ദേശവുമായി 'റബ്ബിലേക്ക് മടങ്ങുക'

text_fields
bookmark_border
റമദാൻ സന്ദേശവുമായി റബ്ബിലേക്ക് മടങ്ങുക
cancel
camera_alt

‘റബ്ബിലേക്ക് മടങ്ങുക’ വിഷയത്തിൽ ഷാർജ മസ്ജിദ് അൽ അസീസ് ഖതീബും പ്രഭാഷകനുമായ ഹുസൈൻ സലഫി സംസാരിക്കുന്നു

Listen to this Article

അജ്മാൻ: അജ്മാൻ ഗവൺമെന്‍റ്‌ ഇൻറർനാഷനൽ ചാരിറ്റി ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിൽ അജ്മാൻ ഉമർ ബിനുൽ ഖത്താബ് മസ്ജിദിൽ സംഘടിപ്പിച്ച റമദാൻ അജ്മാൻ പരിപാടി ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. 'റബ്ബിലേക്ക് മടങ്ങുക' വിഷയത്തിൽ ഷാർജ മസ്ജിദ് അൽ അസീസ് ഖത്തീബും പ്രഭാഷകനുമായ ഹുസൈൻ സലഫി പ്രഭാഷണം നടത്തി.

എല്ലാവരും അവധി എത്തിയാൽ ദൈവത്തിലേക്ക് മടങ്ങുമെന്നും ജീവിച്ചിരിക്കെത്തന്നെ ജീവിതവിശുദ്ധി കൈവരിച്ച്‌ വിനയാന്വിതരായി പശ്ചാത്തപിച്ചു മടങ്ങുകയാണ് ബുദ്ധിയുള്ള വിശ്വാസികൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവശത അനുഭവിക്കുന്നവർക്കും അർഹരായവർക്കും സകാത്തും ദാനധർമവും എത്തിച്ചേരുന്നു എന്ന് ഓരോരുത്തരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസുദ്ദീൻ അജ്മാൻ മോഡറേറ്ററായിരുന്നു. റഫീഖ് ഹംസ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan
News Summary - 'Return to Rabbi' with Ramadan Message
Next Story