Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ലി​ക്കു​പ്പി...

കാ​ലി​ക്കു​പ്പി നി​ക്ഷേ​പി​ക്കൂ, പോ​യ​ന്റ് നേ​ടൂ

text_fields
bookmark_border
reverse vending machines
cancel
camera_alt

റി​വേ​ഴ്സ് വെ​ൻ​ഡി​ങ് മെ​ഷീ​ൻ

അ​ബൂ​ദ​ബി: ഉ​മ്മു​ൽ ഇ​മാ​റാ​ത്ത് പാ​ർ​ക്ക്, സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി അ​ബൂ​ദ​ബി​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 25 റി​വേ​ഴ്സ് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ൾ (ആ​ർ.​വി.​എം) സ്ഥാ​പി​ച്ച് ത​ദ്​​വീ​ർ ​ഗ്രൂ​പ്. കാ​ലി​യാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും അ​ലൂ​മി​നി​യം കാ​നു​ക​ളും റി​വേ​ഴ്സ് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ളി​ൽ നി​ക്ഷേ​പി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പോ​യ​ന്റു​ക​ൾ നേ​ടാം. വി​വി​ധ സ്​​റ്റോ​റു​ക​ളി​ൽ ഈ ​പോ​യ​ന്റു​ക​ൾ റി​ഡീം ചെ​യ്യാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കും. ത​ദ്​​വീ​ർ റി​വാ​ർ​ഡ്സ് ആ​പ്പി​നും തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.

ആ​ർ.​വി.​എ​മ്മി​ൽ നി​ക്ഷേ​പി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​യും അ​ലൂ​മി​നി​യം കാ​നും മെ​ഷീ​ൻ ഞെ​രി​ച്ച​മ​ർ​ത്തു​ക​യും ഇ​നം തി​രി​ച്ച് ഇ​വ പു​ന​രു​ൽ​പാ​ദ​ന​ത്തി​നാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും. ഇ​വ ന​ൽ​കു​ന്ന​തി​ന​നു​സ​രി​ച്ച് പ​ണ​മോ അ​ല്ലെ​ങ്കി​ൽ പോ​യ​ന്റോ പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള എ​ളു​പ്പ മാ​ർ​​ഗ​മാ​യാ​ണ് ആ​ർ.​വി.​എ​മ്മു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ത​ദ്​​വീ​ർ ആ​ർ.​വി.​എ​മ്മു​ക​ളും ത​ദ്​​വീ​ർ റി​വാ​ർ​ഡ്സ് ആ​പ്പും റീ​സൈ​ക്ലി​ങ്​ പ്ര​ക്രി​യ​യെ വി​പ്ല​വ​ക​ര​മാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് ത​ദ്​​വീ​ർ ​ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യ അ​ലി അ​ൽ ധാ​ഹി​രി പ​റ​ഞ്ഞു.

ചാ​ക്രി​ക സ​മ്പ​ദ്​​ഘ​ട​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ സ​മാ​ന മ​ന​സ്ക​രാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും യു.​എ.​ഇ​യു​ടെ സു​സ്ഥി​ര​താ അ​ജ​ണ്ട​ക്ക്​ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം 2030ഓ​ടെ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ലെ 80 ശ​ത​മാ​ന​ത്തെ​യും വ​ഴി​തി​രി​ച്ചു​വി​ടു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും വ്യ​ക്ത​മാ​ക്കി. അ​ബൂ​ദ​ബി​യു​ടെ റീ​സൈ​ക്ലി​ങ്​ ശ്ര​മ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ന​വീ​ന പ​രി​ഹാ​ര​മാ​ർ​​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ത​ദ് വീ​റു​മൊ​ത്ത് സ​ഹ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ഡ്ന​ക് ​ഗ്രൂ​പ് സി.​ഇ.​ഒ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഹു​മൈ​ദ് അ​ൽ ദാ​ഹി​രി പ​റ​ഞ്ഞു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സു​സ്ഥി​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ത​ദ്​​വീ​ർ ​ഗ്രൂ​പ്പും അ​ഡ്നെ​ക് ​ഗ്രൂ​പ്പും ഏ​പ്രി​ൽ മാ​സ​ത്തി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടി​രു​ന്നു. ഏ​പ്രി​ലി​ൽ ന​ട​ന്ന പ​ത്താ​മ​ത് ഇ​കോ വേ​സ്റ്റ് എ​ക്സി​ബി​ഷ​നി​ലാ​യി​രു​ന്നു ത​ദ്​​വീ​ർ ​ഗ്രൂ​പ് ആ​ർ.​വി.​എ​മ്മു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsreverse vending machines
News Summary - 25 reverse vending machines installed
Next Story