സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്തു
text_fieldsഅബൂദബി: ഉപഭോക്തൃ സന്തോഷ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അബൂദബി പൊലീസ് ഡയറക്ടര്‍ ജനറല്‍ അവലോകനം ചെയ്തു.
സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടര്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് കസ്റ്റമര്‍ സര്‍വിസ് ആന്‍ഡ് ഹാപ്പിനെസ് സെന്ററിന്റെ പ്രവര്‍ത്തന പുരോഗതികളാണ് പരിശോധിച്ചത്.
അബൂദബി പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ഷരീഫി സന്തോഷ സേവന കേന്ദ്രവുമായി ബന്ധപ്പെട്ട പ്രധാന മാനദണ്ഡം എല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. പൊതുജനങ്ങള്‍ക്ക് ട്രാഫിക് സേവനം എത്രയും വേഗത്തില്‍ ലഭ്യമാക്കാനും വളരെ കുറഞ്ഞസമയത്തില്‍, അനായാസമായി നടപടിക്രമം പൂര്‍ത്തിയാക്കാനും സാധിക്കുന്ന പുതിയ പദ്ധതികള്‍ അടങ്ങിയ വിഷയങ്ങള്‍ സെന്റര്‍ അധികാരികളുമായി അദ്ദേഹം ചര്‍ച്ച ചെയ്തു. നിരവധി ഉപഭോക്താക്കളെ നേരില്‍ കാണുകയും കേന്ദ്രത്തില്‍ നിന്ന് നല്കുന്ന സേവനങ്ങളെക്കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും മേജര്‍ ജനറല്‍ അല്‍ ഷരീഫി ചോദിച്ചറിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.