അജ്മാനില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തനുണർവ്
text_fieldsഅജ്മാന്: കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും അജ്മാനില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തനുണർവ്. 2021 ഫെബ്രുവരിയില്‍ മാത്രം 79.3 കോടി ദിര്‍ഹമിെൻറ ഇടപാടുകള്‍ നടന്നു. റിയൽ എസ്റ്റേറ്റ് , ഭൂമി നിയന്ത്രണ വകുപ്പാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മാസത്തില്‍ 545 ഇടപാടുകൾക്ക് വകുപ്പ് സാക്ഷ്യം വഹിച്ചു. എമിറേറ്റിെൻറ കിഴക്കൻ മേഖലയാണ് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന മേഖലകളുടെ പട്ടികയിൽ ഒന്നാമത്. അൽ നുഅ്മിയ -2 വിലാണ് ഏറ്റവും ഉയർന്ന വിൽപന മൂല്യം രേഖപ്പെടുത്തിയത്. പാര്‍പ്പിട മേഖലയില്‍ ഏറ്റവും ഉയർന്ന വിൽപന മൂല്യം അജ്മാെൻറ മധ്യത്തിലുള്ള റുമൈല പ്രദേശത്താണ്.
394 ഭൂപണയാധാര നടപടികളിലായി 9.40 കോടി ദിര്‍ഹമിെൻറ ഇടപാടുകള്‍ റുമൈല 2 ല്‍ രേഖപ്പെടുത്തി. ഈ കാലയളവില്‍ മലയാളികളടക്കമുള്ള നിരവധി പേരാണ് അജ്മാനില്‍ വസ്തുക്കള്‍ സ്വന്തമാക്കിയത്. നിക്ഷേപകര്‍ക്ക് മികച്ച നേട്ടവും കൈവരിക്കാനാകുന്നുണ്ടെന്നു അനുഭവസ്ഥര്‍ വിവരിക്കുന്നു. അടിസ്ഥാന വികസന രംഗത്ത് അജ്മാനിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.