Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ നിയമങ്ങളിൽ...

യു.എ.ഇയിൽ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ

text_fields
bookmark_border
യു.എ.ഇയിൽ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ
cancel

ദുബൈ: യു.എ.ഇയിലെ സിവിൽ -ക്രിമിനൽ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ നിയമ ഭേദഗതി പ്രഖ്യാപിച്ചത്​.പ്രവാസികളു​െട സ്വത്തി​െൻറ അനന്തരാവകാശം, വിവാഹം ഉൾപ്പെടെയുള്ള കേസുകൾ നാട്ടിലെ നിയമപ്രകാരം നിർവഹിക്കാമെന്ന്​ ഭേദഗതിയിൽ പറയുന്നു. രണ്ടു​ പേരുടെയും സമ്മത പ്രകാരം ഒരുമിച്ച്​ താമസിക്കുന്നതിന്​ ശിക്ഷയുണ്ടാവില്ല. പ്രായപൂർത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെ​ട്ടാൽ വധശിക്ഷ നൽകാമെന്നും ഭേദഗതിയുണ്ട്​.

ബലംപ്രയോഗിച്ചും സമ്മർദത്തിലാക്കിയും നിഷ്കളങ്കത മുതലെടുത്തും നടത്തുന്ന ലൈംഗിക ബന്ധങ്ങളും കുറ്റകരമായിരിക്കും.അനുവദനീയമായ സ്ഥലങ്ങളിൽ 21 വയസ്സ്​ പിന്നിട്ടവർ മദ്യപിക്കുന്നതിന് നിയമനടപടിയുണ്ടാവില്ല. ദുരഭിമാന കൊലകൾക്ക്​ അഭിമാനം സംരക്ഷിക്കാൻ നടത്തിയ കൊലപാതകം എന്ന പരിരക്ഷ ഉണ്ടാവില്ല. അത് കൊലപാതകമായി തന്നെ പരിഗണിക്കപ്പെടും.

ആത്മഹത്യാശ്രമത്തിന് ഇനി ശിക്ഷക്ക് പകരം മാനസിക ചികിത്സയായിരിക്കും രാജ്യത്തെ നിയമം. എന്നാൽ, ഒരാളെ ആത്മഹത്യക്ക് സഹായിച്ചാൽ തടവുശിക്ഷ ലഭിക്കും. പൊതുസ്ഥലത്തെ സഭ്യതാ നിയമലംഘനങ്ങൾക്ക് ഇനി പിഴ മാത്രമായിരിക്കും ശിക്ഷയെന്നും പുതിയ നിയമഭേദഗതികൾ വ്യക്തമാക്കുന്നു. വിവിധ രാജ്യക്കാരുടെ സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ശിക്ഷാനിയമത്തിൽ മാറ്റം വരുത്തുന്നത്. വിദേശികളെ ആകർഷിക്കാനും വിദേശ നിക്ഷേപങ്ങൾ കൂട്ടുന്നതിനും മാറ്റങ്ങൾ ഗുണം ചെയ്യുമെന്ന്​ കരുതുന്നു.

പ്രവാസികൾക്ക്​ ഗുണം

നിലവിൽ വിദേശികളുടെ വിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളിൽ ശരീഅ നിയമങ്ങൾ പാലിച്ചാണ്​ തീർപ്പുണ്ടാക്കിയിരുന്നത്​. എന്നാൽ, മുസ്​ലിംകളല്ലാത്ത വിദേശികളുമായി ബന്ധപ്പെട്ട കേസുകളിൽ അവരുടെ രാജ്യങ്ങളിലെ നിയമങ്ങളും നോക്കാറുണ്ടായിരുന്നു. പക്ഷേ, ഇതിന്​ കൂടുതൽ നിയമനടപടികൾ ആവശ്യമായിരുന്നു. അതത്​ എംബസികളിൽ നിന്ന്​ അറ്റസ്​റ്റ്​ ചെയ്​ത്​ കാലികമായ നിയമമാണെന്ന്​ ഉറപ്പാക്കിയ ശേഷമാണ്​ യു.എ.ഇ കോടതികൾ അംഗീകരിച്ചിരുന്നത്​.

ഇതിൽ കാര്യമായ വൈരുധ്യങ്ങൾ ഉണ്ടെങ്കിൽ ശരീഅ നിയമം അനുസരിച്ചായിരുന്നു തീർപ്പുകൽപിച്ചിരുന്നത്​. അതിനാൽ, മുസ്​ലിംകളല്ലാത്തവർക്ക്​​ അവരുടെ വിശ്വാസപ്രകാരമല്ലാത്ത വിധികൾ നേരിടേണ്ട അവസ്​ഥയുണ്ടായിരുന്നു. പുതിയ നിയമം വരുന്നതോടെ ഇന്ത്യക്കാർക്ക്​ ഇന്ത്യൻ നിയമം അനുസരിച്ചുള്ള കോടതി വിധികൾ യു.എ.ഇയിൽനിന്ന്​ സ്വന്തമാക്കാൻ കഴിയും. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കേസുകളിലാണ്​ ഇത്​ ഉപകാരപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawUAERevolutionary changes
Next Story