ദിബ്ബക്കാരുടെ പ്രിയങ്കരനായ റെക്സ് ഏണസ്റ്റ് നിര്യാതനായി
text_fieldsഫുജൈറ: കാൽനൂറ്റാണ്ടിലധികം ദിബ്ബയിലെ പ്രവാസിയായിരുന്ന കോഴിക്കോട് കൊട്ടൂളി സ്വദേശി റെക്സ് ഏണസ്റ്റ് (57) നിര്യാതനായി. ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബ് കൾചറൽ സെക്രട്ടറിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.എല്ലാവരോടും സ്നേഹത്തോടെ ഇടപഴകുകയും പുഞ്ചിരിയോടെ സമീപിക്കുകയും ചെയ്തിരുന്ന വ്യകതിയായിരുന്നു റെക്സ്.
ബോട്ട് റിപ്പയിറിങ്ങായിരുന്നു ആദ്യ ജോലി. പിന്നീട് 18 വർഷത്തോളം സ്വന്തമായി ട്രാൻസ്പോർട്ട് കമ്പനി നടത്തി. പ്രവാസി സുഹൃത്തുക്കൾക്ക് അടിയന്തരാവശ്യം വന്നാൽ വാടക വാങ്ങാതെ പരോപകാരം ചെയ്യുന്ന വ്യക്തിയായിരുന്നു. ഇതിനിടയിൽ ട്രാൻസ്പോർട്ട് കമ്പനി തകരുകയും പിന്നീട് ദിബ്ബ പോർട്ട് ജീവനക്കാരെ കൊണ്ടുപോകുന്ന വാനിൽ ൈഡ്രവറായി ജോലി ചെയ്തുവരുകയായിരുന്നു. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മക്കൾ: റെബേക്ക്, റേച്ചൽ, റൂബാൻ, റെജിന. റെക്സ് ഏണസ്റ്റിെൻറ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്മിറ്റി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.