ആർ.ഐ.സി.സി എജുക്കേഷൻ വിങ് മദ്റസ പ്രവേശനോത്സവം
text_fieldsറിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) എജുക്കേഷൻ വിങ്ങിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുലൈ, നസീം, മലസ് വാരാന്ത്യ മദ്റസകളിലും ദാർ അൽഫിത്റ ഇസ്ലാമിക് പ്രീസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷാരംഭമായി ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിച്ചു.
ആർ.ഐ.സി.സി കൺവീനർ ഉമർ ഷരീഫ് പ്രവേശനോത്സവ സന്ദേശപ്രഭാഷണം നടത്തി. എജുക്കേഷൻ വിങ് ചെയർമാൻ എൻജി. അബ്ദുറഹീം, കൺവീനർ അബ്ദുൽ ലത്തീഫ് കുഞ്ഞഹമ്മദ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. എജുക്കേഷൻ വിങ് അംഗങ്ങളായ മുഹിയുദ്ദീൻ അരൂർ, നസീഹ് അഹ്മദ്, ആർക്കിടെക്ട് മുഹമ്മദ് ഷാനിദ്, അജ്മൽ കള്ളിയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അക്കാദമിക പാനൽ ചർച്ചയിൽ വിവിധ മദ്റസകളിലെ അധ്യാപികമാരായ എം.ടി. സബീഹ, ഫാത്തിമ, അശ്റിൻ ഈസ, സഫീറ, ശരിഹാൻ, റാഫിയ, സമീഹ (സുലൈ മദ്റസ), സുനീറ, യു.കെ. സഈദ, സോണിയ ഫാത്തിമ, ഇബ്തിസാം (നസീം മദ്റസ), യു.കെ. ഷഹന പെരുമ്പാവൂർ, സുമയ്യ, സയാൻ, റജീന, ഹസ്ന (മലസ് മദ്റസ) എന്നിവർ സംസാരിച്ചു. റിയാദിലെ മൂന്ന് ഏരിയകളിലെ മലസ് സലഫി മദ്റസ, സുലൈ മദ്റസത്തു തൗഹീദ്, നസീം സലഫി മദ്റസ എന്നിവ വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ആഴ്ചയിൽ അഞ്ചു ദിവസവും ക്ലാസുകൾ നടക്കുന്ന ദാറുൽ ഫിത്റ ഇസ്ലാമിക് പ്രീസ്കൂൾ ആറാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഹൈസ്കൂൾ, പ്ലസ്ടു പ്രായത്തിലുള്ള കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കണ്ടിന്യൂയിങ് റിലീജിയസ് എജുക്കേഷൻ കോഴ്സും റിയാദിൽ നടക്കുന്നു. വിവിധ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സുലൈ മദ്റസത്ത് തൗഹീദ് (0508157415 / 0570784802), നസീം സലഫി മദ്റസ (0541428700 / 0502261480), മലസ് സലഫി മദ്റസ (0540527545 / 0500373748), ദാർ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ (0506365531 / 0536288323) എന്നിവയുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.