'കേന്ദ്രം കുത്തകകളെ പോറ്റുന്ന നയം തിരുത്തണം'
text_fieldsദുബൈ: രാജ്യത്തെ തന്ത്രപ്രധാന പൊതുമേഖല സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും കേരള സര്‍ക്കാറിെൻറ നിര്‍ദേശങ്ങളെ അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതിലൂടെ മോദി സര്‍ക്കാറിെൻറ കോര്‍പറേറ്റ് ബന്ധം ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്നും രിസാല സ്റ്റഡി സര്‍ക്കിള്‍ അഭിപ്രായപ്പെട്ടു.
കോവിഡിെൻറ മറവില്‍ രാജ്യത്തെ വില്‍ക്കുന്ന നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്നും ആര്.എസ്.സി പ്രസ്താവനയില്‍ പറഞ്ഞു. ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ ഏകാധിപത്യ നടപടിയില്‍ കേരളം സഹകരിക്കില്ലെന്ന നിലപാടിനെ സ്വാഗതം ചെയ്തു. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും സമര പരിപാടികളുമായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് ഇറങ്ങേണ്ട സമയമാണിതെന്നും കുത്തകകളുടെ ഔദാര്യങ്ങള്‍ക്ക് ജനങ്ങള്‍ വഴങ്ങുന്നത് രാജ്യത്തോട് ചെയ്യുന്ന ക്രൂരതയാകുമെന്നും ആര്.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.