അറേബ്യൻ കോളർഡ് പൊന്മ പക്ഷികൾക്ക് ഷാർജയിൽ വർധനവ്
text_fieldsഷാർജ: ഷാർജയുടെ കണ്ടൽ മേഖലയായ കൽബയിലെ അൽ ഖുറം സംരക്ഷിത മേഖലയിൽ വസിക്കുന്ന പൊന്മ പക്ഷിയുടെ എണ്ണം 125ൽനിന്ന് 131 ആയി ഉയർന്നു. അറേബ്യൻ കോളർഡ് കിങ്ഫിഷർ എന്നറിയപ്പെടുന്ന ഈ പക്ഷി കിഴക്കൻ തീരത്തെ കണ്ടൽ മേഖലയിലാണ് അധികമായി കാണപ്പെടുന്നത്.
എന്നാൽ, കൽബൻസിസ് എന്ന ഉപജാതി കൽബയിലും ഒമാനിലെ ഒരുപിടി സൈറ്റുകളിലും മാത്രമേ കാണപ്പെടുന്നുള്ളൂ. കിങ്ഫിഷർ ബ്രീഡിങ് സീസണിൽ നടന്ന സർവേയിലാണ് ഈ വർധനവ് രേഖപ്പെടുത്തിയത്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഷാർജ പരിസ്ഥിതി, സംരക്ഷിത അതോറിറ്റിയാണ് സർവേ നടത്തിയത്. ഈ വർഷത്തെ ബ്രീഡിങ് സീസണിൽ ശേഖരിച്ച മുട്ടകളിൽനിന്ന് കൽബ ബേർഡിൽ ഇൻകുബേറ്ററുകളിൽ പക്ഷികൾ വിരിഞ്ഞു. അറേബ്യൻ കോളർഡ് കിങ്ഫിഷറിെൻറ കുഞ്ഞുങ്ങളെ അൽ ഹെഫയ്യ പർവത സംരക്ഷണ കേന്ദ്രത്തിലാണ് പരിപാലിക്കുന്നതെന്ന് ഇ.പി.എ.എ ചെയർപേഴ്സൻ ഹാന അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.