കെട്ടിട നിർമാണവസ്തുക്കളുടെ വിലവർധന തടഞ്ഞു
text_fieldsദുബൈ: രാജ്യത്ത് കെട്ടിട നിർമാണവസ്തുക്കളുടെ വില വർധിപ്പിക്കുന്നത് തടഞ്ഞ് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം. അതോടൊപ്പം നിർമാണ വസ്തുക്കളുടെ നേരത്തെയുണ്ടായിരുന്ന വില പുനഃസ്ഥാപിക്കണമെന്നും കമ്പനികളോട് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
രാജ്യത്ത് ഹെവി വാഹനങ്ങളുടെ ഭാരവും വലുപ്പവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നടപ്പാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. യു.എ.ഇ മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ഹെവി വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തീരുമാനം മാറ്റിയത്.
ഉത്തരവ് ലംഘിച്ച് വില വർധന വരുത്തിയാൽ 10 ലക്ഷം ദിർഹംവരെ പിഴ ഈടാക്കുമെന്നും വാർത്ത ഏജൻസി പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കി. ഏകീകൃതമായ രീതിയിൽ കമ്പനികൾ യോജിച്ച് വില വർധിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിർമാണ സാമഗ്രികൾക്ക് ന്യായമായ വില ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. അതോടൊപ്പം നിയമം ലംഘിക്കുകയും വിലവർധന വരുത്തുകയും ചെയ്യുന്ന കമ്പനികളെ സംബന്ധിച്ച് 8001222 എന്ന നമ്പറിലോ info@economy.ae എന്ന മെയിൽ വഴിയോ വിവരം അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.