ഓൺലൈനിലൂടെ പടക്കം വാങ്ങൽ അപകടം; മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: കുറഞ്ഞ വിലയ്ക്ക് പടക്കങ്ങൾ നൽകി കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കുട്ടികൾ പടക്കം വാങ്ങുന്നതിെൻറ അപകടത്തെക്കുറിച്ച് മാതാപിതാക്കൾ ജാഗ്രതപാലിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു.
പടക്കങ്ങൾ വിനോദത്തിെൻറ തുടക്കമാണെങ്കിലും അവസാനം ദാരുണമാകരുതെന്നും കണ്ണുകൾക്ക് ക്ഷതം, കാഴ്ച നഷ്ടം, പൊള്ളൽ, തീപിടിത്തം തുടങ്ങിയ പല പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. ഈദുൽ ഫിത്വ്ർ ആഘോഷത്തിലെ സന്തോഷ നിമിഷങ്ങൾ പൊലിയാൻ ഇത് കാരണമാകും. പടക്കം പൊട്ടിക്കുമ്പോഴുള്ള അപകടങ്ങൾ, പൊട്ടുമ്പോൾ വമിക്കുന്ന വിഷ വാതകങ്ങൾ, ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ദോഷകരമായ വസ്തുക്കൾ എന്നിവ സംബന്ധിച്ചും മുൻകരുതലും തിരിച്ചറിവും ഉണ്ടാകണം.
ഉപയോക്താക്കൾക്കും സമീപത്തുള്ളവർക്കും അപകടമുണ്ടാകാനുള്ള സാധ്യതകളും വളരെ കൂടുതലാണെന്നും പൊലീസ് വിശദീകരിച്ചു.പടക്ക ഉപയോഗം മൂലം പൊള്ളലേറ്റ് സ്ഥിരമായതോ താൽക്കാലികമോ ആയ വൈകല്യങ്ങളുണ്ടായേക്കാം. കുട്ടികളെ പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പൊലീസ് ഉപദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.