റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കാൻ തീരുമാനം
text_fieldsറിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കാൻ റിയാദ് കെ.എം.സി.സി പ്രവർത്തകരുടെ വിപുലമായ യോഗം തീരുമാനിച്ചു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് പ്രവാസികളുടെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നത് എക്കാലത്തും സ്മരിക്കപ്പെടുമെന്നും സാംസ്കാരിക മേഖലകളിൽ കെ.എം.സി.സി കൂടുതൽ സംഘടനകൾക്ക് മാതൃകയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ മങ്കട അഭിപ്രായപ്പെട്ടു. കേരളത്തിെൻറ സാംസ്കാരിക പാരമ്പര്യവും മതേതരത്വവും തകർത്ത് സർവകലാശാലകളിലെ സിലബസിൽ മാറ്റം വരുത്തുന്നതിന് കൂട്ടുനിൽക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഉമ്മർ അമാനത്ത് അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി. പി. മുസ്തഫ മുഖ്യപ്രഭാഷണം നിർവഹിച്ചു. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ കുഞ്ഞിപ്പ തവന്നൂർ, സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ നൗഫൽ തിരൂർ, നാസർ നിലമ്പൂർ, യൂനസ് മലപ്പുറം, സഫീർ തിരൂർ, ഹംസ പെരിന്തൽമണ്ണ, ആലികുട്ടി തവന്നൂർ,സമദ് ചുങ്കത്തറ, ഫളൽ റയാൻ കരുവാരകുണ്ട്, ഉനൈസ് മേൽകുളങ്ങര, ഇസ്മായിൽ കുന്നക്കാവ് എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.സി സുരക്ഷ പദ്ധതിയെ കുറിച്ച് ജലീൽ തിരൂർ, ഷാഹിദ് മാസ്റ്റർ, നൗഷാദ് ചാക്കീരി, കെ.ടി. അബൂബക്കർ പൊന്നാനി, ഹാരിസ് തലാപ്പിൽ എന്നിവർ വിശദീകരിച്ചു. വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ സ്വഗതവും മജീദ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.