Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിലെ മലയാളി...

യു.എ.ഇയിലെ മലയാളി റേഡിയോ അവതാരക ലാവണ്യ നിര്യാതയായി

text_fields
bookmark_border
യു.എ.ഇയിലെ മലയാളി റേഡിയോ അവതാരക ലാവണ്യ നിര്യാതയായി
cancel

ദുബൈ: മാധ്യമപ്രവർത്തകയും യു.എ.ഇയിലെ റേഡിയോ കേരളത്തിലെ അവതാരകയുമായ ലാവണ്യ(രമ്യാ സോമസുന്ദരം-41) നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്ത്​ സജീവമായിന്നു. ക്ലബ്​ എഫ്​.എം, റെഡ്​ എഫ്​.എം, യു എഫ്​.എം, റേഡിയോ രസം തുടങ്ങിയ റേഡിയോ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ(അജിത് പ്രസാദ്)യാണ് ഭർത്താവ്. പിതാവ്​: പരേതനായ സോമസുന്ദരം. മാതാവ്​: ശശികല. മക്കൾ: വസുന്ധര, വിഹായസ്.

ആർ.ജെ ലാവണ്യയുടെ വേർപാടിൽ റേഡിയോ കേരളം ടീമംഗങ്ങൾ ദു‌ഖം രേഖപ്പെടുത്തി. തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെൻറിലെ പൊതുദർശനത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്കാരം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae deathRJ Lavanya
News Summary - RJ Lavnya Died in UAE
Next Story