ദുബൈയിലെ റോഡപകടം മരണനിരക്കിൽ കുറവ് രേഖപ്പെടുത്തി
text_fieldsദുബൈ: റോഡപകടങ്ങളിലെ മരണങ്ങളുടെ എണ്ണം ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 42 ശതമാനം കുറഞ്ഞതായി ദുബൈ പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഇൗ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള വാഹനാപകടങ്ങളിൽ 76 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 132 ആയിരുന്നു.
സെപ്റ്റംബറിൽ ദുബൈയിൽ ഉടനീളം റോഡ് അപകടങ്ങളിൽ ഒരു മരണം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് ദുബൈ പൊലീസിലെ ട്രാഫിക് അപകടവിഭാഗം മേധാവി ലഫ്റ്റനൻറ് കേണൽ അബ്ദുല്ല ബിൻ ഗാലിബ് പറഞ്ഞു.
ദുബൈ പൊലീസിെൻറ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിെൻറ വാർഷിക പരിശോധന ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി നടത്തി. കോവിഡ് -19നെ നേരിടാൻ എമിറേറ്റുകളിലെ ചലനം നിയന്ത്രിച്ച ഏപ്രിൽ മാസത്തിൽ കർശനമായി വീടുകളിൽതന്നെ തുടരാൻ പൊതുജനങ്ങളോടും സന്ദർശകരോടും ആവശ്യപ്പെട്ട നടപടിയും അപകടങ്ങളും മരണങ്ങളും കുറക്കുന്നതിൽ ഒരുപങ്കു വഹിച്ചിരിക്കാം.
മാത്രമല്ല, ശക്തമായ ബോധവത്കരണവും അപകടങ്ങളും മരണങ്ങളും കുറക്കുന്നതിന് സഹായകരമായതായും ട്രാഫിക് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഞങ്ങൾ കാൽനടയാത്രക്കാരുടെ സുരക്ഷ, പെട്ടെന്നുള്ള അപകടങ്ങൾ, പാലിക്കേണ്ട സുരക്ഷാ ദൂരം, അപകടങ്ങളില്ലാത്ത വേനൽക്കാലം, സ്കൂളിലേക്ക് മടങ്ങുക തുടങ്ങിയ ശീർഷകങ്ങളിൽ ആറ് അവബോധ കാമ്പയിനുകളാണ് നടത്തിയതെന്ന് ലഫ്റ്റനൻറ് കേണൽ ബിൻ ഗാലിബ് പറഞ്ഞു. അപകടകരമായ ഡ്രൈവിങ്, ഗുണനിലവാരമില്ലാത്ത ടയറുകൾ, പെട്ടെന്നുള്ള വേഗത എന്നിവ പോലുള്ള കുറ്റങ്ങൾക്ക് ഒമ്പത് മാസ കാലയളവിൽ 262,940 ട്രാഫിക് പിഴയും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.