Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മു​സു​ഖൈം...

ഉ​മ്മു​സു​ഖൈം സ്​​ട്രീ​റ്റി​ൽ റോ​ഡ്​ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
street
cancel
camera_alt

ഉ​മ്മു​സു​ഖൈം സ്​​ട്രീ​റ്റി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡ്

ദു​ബൈ: ഉ​മ്മു​സു​ഖൈം സ്‌​ട്രീ​റ്റി​ൽ​നി​ന്ന്​ കി​ങ്​​സ് സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന പു​തി​യ സ്‌​ട്രീ​റ്റ് തു​റ​ന്ന് ഗ​താ​ഗ​ത ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ദു​ബൈ​യി​ലെ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 500 മീ​റ്റ​ർ നീ​ള​ത്തി​ൽ ഓ​രോ ദി​ശ​യി​ലും ര​ണ്ട് വ​രി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പു​തി​യ റോ​ഡ്.

ഇ​ത്​ സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളെ പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ നി​ർ​മി​ച്ച വ​ഴി​യു​മാ​യി ബ​ന്ധി​പ്പി​ക്കും. പ​ദ്ധ​തി സ്‌​കൂ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​വും പു​റ​ത്തു​ക​ട​ക്ക​ലും സു​ഗ​മ​മാ​ക്കു​ക​യും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് 40 ശ​ത​മാ​നം വ​രെ കു​റ​ക്കു​ക​യും ചെ​യ്യും.

അ​ൽ ഖൈ​ൽ റോ​ഡ് ഇ​ന്‍റ​ർ​സെ​ക്ഷ​ൻ മു​ത​ൽ ​ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡ് ഇ​ന്‍റ​ർ​സെ​ക്‌​ഷ​ൻ വ​രെ​യു​ള്ള 4.6 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഉ​മ്മു സു​ഖൈം സ്ട്രീ​റ്റ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന്​ ആ​ർ.​ടി.​എ​യി​ലെ ട്രാ​ഫി​ക് ആ​ൻ​ഡ് റോ​ഡ്‌​സ് ഏ​ജ​ൻ​സി​യി​ലെ റോ​ഡ്‌ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഹ​മ​ദ് അ​ൽ ഷെ​ഹി പ​റ​ഞ്ഞു.

പ​ദ്ധ​തി ദു​ബൈ​യി​ലെ നാ​ല് പ്ര​ധാ​ന ട്രാ​ഫി​ക് ഇ​ട​നാ​ഴി​ക​ളാ​യ ശൈ​ഖ്​ സാ​യി​ദ് റോ​ഡ്, അ​ൽ ഖൈ​ൽ റോ​ഡ്, ​ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡ്, എ​മി​റേ​റ്റ്സ് റോ​ഡ് എ​ന്നി​വ ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ഉ​മ്മു​സു​ഖൈം സ്​​ട്രീ​റ്റി​ന്‍റെ ശേ​ഷി 30 ശ​ത​മാ​നം വ​ർ​ധി​ക്കു​ക​യും മ​ണി​ക്കൂ​റി​ൽ 16,000 വാ​ഹ​ന​ങ്ങ​ൾ​വ​രെ ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്യും -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2024-2025 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ സ്‌​കൂ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​തി​നാ​യി ആ​ർ.​ടി.​എ 200 താ​ൽ​ക്കാ​ലി​ക പാ​ർ​ക്കി​ങ്​ സ്ലോ​ട്ടു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ ക്ര​മ​പ്ര​കാ​ര​മു​ള്ള പാ​ർ​ക്കി​ങ്​ ഉ​റ​പ്പാ​ക്കു​ക​യും ക്ര​മ​ര​ഹി​ത​മാ​യ പാ​ർ​ക്കി​ങ്​ ത​ട​യു​ക​യും ചെ​യ്യും.

ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​ത്യ​ന്തി​ക​മാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന ട്രാ​ഫി​ക് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും പൊ​തു​ജ​ന സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും. അ​തി​ലൂ​ടെ ദു​ബൈ​യെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​യി മാ​റ്റു​ക​യും ചെ​യ്യു​ന്നു -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRoad RenovationUmm Suqeim Street
News Summary - Road renovation completed on Umm Suqeim Street
Next Story