സുരക്ഷിത അകലം പാലിക്കാത്ത വാഹനം കാമറയില്‍ കുടുങ്ങും
text_fieldsഅബൂദബി: മുന്നിലെ വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിക്കാതെ പായുന്ന വാഹനങ്ങൾ ഇനി അബൂദബിയില്‍ കാമറയില്‍ കുടുങ്ങും. ഇത്തരം ഡ്രൈവറര്‍മാരെ പിടികൂടാന്‍ ഈ മാസം 15 മുതല്‍ സ്മാര്‍ട്ട് സിസ്റ്റം പ്രവര്‍ത്തനക്ഷമമാകും. മുന്നിലെ വാഹനത്തില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെ വാഹനമോടിച്ചാല്‍ 400 ദിര്‍ഹമാണ് പിഴ. ഒപ്പം ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയൻറുകളും രേഖപ്പെടുത്തും. ജനുവരി 15 മുതല്‍ ടെയില്‍ഗേറ്റിങ് ഡ്രൈവിങ് നടത്തുന്നവര്കൂടി റോഡരികിലെ കാമറയില്‍ കുടുങ്ങുമെന്ന് അബൂദബി പൊലീസാണ് മുന്നറിയിപ്പ് നല്‍കിയത്.
മോശം ഡ്രൈവിങ് പ്രവണതകള്‍ക്കെതിരെ പൊലീസ് ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ടെയില്‍ഗേറ്റിങ് ആവര്‍ത്തിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ് സന്ദേശങ്ങള്‍ അയക്കുമെന്നും പൊലീസ് അറിയിച്ചു.സുരക്ഷിത അകലം പാലിക്കാതെ തൊട്ടുരുമ്മി സഞ്ചരിക്കുന്ന വാഹനങ്ങൾ നിയമം പാലിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും പാതയിൽനിന്ന് വേഗത്തിൽ മാറാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇത്തരം നിയമലംഘനം കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.