100 കോടിയുടെ സമാന്തര റോഡ് പദ്ധതി പുരോഗമിക്കുന്നു: ഒന്നാം ഘട്ടം 85 ശതമാനം പൂർത്തിയായി
text_fieldsദുബൈ: ദുബൈ ഗൊഡോൾഫിൻ ജില്ലയിൽ നടപ്പാക്കുന്ന സമാന്തര റോഡ് നവീകരണ പദ്ധതി ഒന്നാം ഘട്ടത്തിെൻറ നിർമാണം 85 ശതമാനം പൂർത്തിയായി. ദുബൈ വാട്ടർ കനാലിന് കുറുകെ പണിയുന്ന രണ്ടു പാലങ്ങൾ പൂർത്തിയായതായും അവശേഷിക്കുന്ന മറ്റു ജോലികളെല്ലാം ഇൗ വർഷം അവസാന പാദത്തിൽ പൂർത്തിയാക്കുമെന്നും ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായിർ അറിയിച്ചു.രണ്ടു ഘട്ടങ്ങളായി 100 കോടി ദിർഹം ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ നേരിട്ട് സന്ദർശിച്ചശേഷമാണ് മത്താർ അൽ തായർ പ്രസ്താവന ഇറക്കിയത്. ശൈഖ് സായിദ് റോഡിൽ ഇൻറർചേഞ്ച് ഒന്നും രണ്ടിനുമിടയിലെ വാഹനത്തിരക്ക് 15 ശതമാനം കണ്ട് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിസിനസ് ബേ, ബുർജ് ഖലീഫ ജില്ലകളിലേക്ക് കൂടുതൽ പ്രവേശന,നിർഗമന മാർഗങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. ഇൗ രണ്ടു ദിശയിലും മണിക്കൂറിൽ 20,000 വാഹനങ്ങൾക്ക് ഇതുവഴി പോകാം. മെയ്ദാൻ റോഡിെൻറ വാഹനശേഷിയും വർധിക്കും. ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിലുള്ള യാത്രാസമയം 12 മിനിറ്റിൽ നിന്ന് രണ്ടര മിനിറ്റായി കുറയും. 5,665 മീറ്റർ മേൽപ്പാലങ്ങളും 2,445 മീറ്റർ അടിപ്പാതകളും പദ്ധതിയിൽ നിർമിക്കുന്നുണ്ട്^മതാർ അൽ തായിർ പറഞ്ഞു.
ഒന്നാം ഘട്ടത്തിൽ 57.8 കോടി ദിർഹമാണ് ചെലവഴിക്കുന്നത്. ഒാരോ ദിശയിലും മൂന്നു വരിയുള്ള മൂന്നര കിലോമീറ്റർ മേൽപ്പാലമാണ് വാട്ടർ കനാലിന് കുറുകെ നിർമിച്ചത്. ഗൊേഡാൾഫിൻ കുതിരാലയത്തിന് മുകളിൽ അൽ മെയ്ദാൻ റോഡിൽ അൽഖൂസ് വ്യവസായ മേഖലവരെ പാലത്തിൽ ഒാരോ ദിശയിലും അഞ്ചു വരിയുണ്ടാകും. അൽ മെയ്ദാൻ റോഡ്^അൽ ഖൈൽ റോഡ് ജങ്ഷൻ മേൽപ്പാലം പണിത് നവീകരിക്കും. തിരക്കേറിയ സമയത്തെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ഇതുവഴി സാധിക്കും.
അൽഖൈൽ റോഡിൽ ഷാർജ ദിശയിൽ അൽ അസായൽ റോഡിലേക്കും ഉൗദ് മേത്ത റോഡിലേക്കും രണ്ടുവരി പാലങ്ങൾ പണിയുന്നതും പദ്ധതിയുടെ ഭാഗമാണ്. 1150 മീറ്റർ വരുന്ന നാലു ടണലുകളും നിർമിക്കും.സമാന്തര റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടം 2016ലെ രണ്ടാം പാദത്തിൽ നിർമാണം തുടങ്ങിയിട്ടുണ്ട്. 33.60 കോടി ദിർഹം ചെലവ് വരുന്ന രണ്ടാം ഘട്ടത്തിൽ അൽമെയ്ദാൻ, ഫൈനാൻഷ്യൽ സെൻറർ റോഡുകൾക്കിടയിലെ സമാന്തരപാതകളുടെ പടിഞ്ഞാറ് ഭാഗമാണ് നവീകരിക്കുക.
ഒാരോ ദിശയിലും മൂന്നു മുതൽ നാലുവരെ വരി പാതകളും സർവീസ് റോഡുകളും നിർമിക്കും. അൽ സാദ, ബുർജ് ഖലീഫ ബുലെവാർഡ് റോഡുകൾ ചേരുന്ന ഇൻറർസെക്ഷനിൽ 240 മീറ്റർ മേൽപ്പാലം അൽ സാദ, ബിസിനസ് ബേ റോഡുകൾ ചേരുന്ന ഇൻറർസെക്ഷനിൽ 535 മീറ്റർ ടണൽ എന്നിവ ഇൗ ഘട്ടത്തിലെ പ്രധാന നിർമാണ പ്രവർത്തികളാണ്.ശൈഖ് സായിദ് റോഡിലെ തിരക്ക് ലഘൂകരിക്കാനായി ആർ.ടി.എ നിലവിൽ ഏറ്റെടുത്ത പ്രവർത്തികളിൽ അതിപ്രധാനപ്പെട്ടതാണ് സമാന്തര റോഡ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.