ബുർജ് ഖലീഫക്ക് ചുറ്റുമുള്ള റോഡുകൾ വൈകുന്നേരം അടക്കും
text_fieldsപുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ട്രാഫിക് ഒരുക്കുന്നതിനും ആർ.ടി.എ റോഡുകളിൽ ചില നിയന്ത്രണങ്ങൾ ഏർപെടുത്തുന്നു. ഉൗദ് മേത്ത മുതൽ അൽ മൈദാൻ സ്ട്രീറ്റ് വരെയുള്ള മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, അൽ അസൽ സ്ട്രീറ്റ് എന്നിവ ഇന്ന് വൈകുന്നേരം 4 മണി മുതൽ അടച്ചിടും. എന്നാൽ പൊതുഗതാഗത, അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കും. ബൊളിവാർഡ് ഏരിയയിലോ ദുബൈ മാളിലോ പരിസരങ്ങളിലോ റിസർവേഷൻ നടത്തിയിട്ടുള്ളവർ വൈകുന്നേരം 4 മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഫിനാൻഷ്യൽ സെൻറർ സ്ട്രീറ്റ് വൈകുന്നേരം 4 മണിക്കും അൽ സുഖൂഖ് സ്ട്രീറ്റ് രാത്രി 8 മണിക്കും അടയ്ക്കും.വൈകുന്നേരം 6 മണിക്കും രാത്രി 8 മണിക്കും അടിച്ചിടുന്ന അൽ മുസ്തക്ബാൽ സ്ട്രീറ്റ് (ഫസ്റ്റ് ബിസിനസ് ബേ സ്ട്രീറ്റിനും ട്രേഡ് സെൻററിനുമിടയിലെ സ്ട്രീറ്റ് ) ആഘോഷങ്ങൾ അവസാനിക്കുന്നതുവരെ അടഞ്ഞുകിടക്കും. വൈകുന്നേരം 5 മുതൽ രാവിലെ 6 വരെ ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ അടച്ചിടുമെന്നും ആർ.ടി.എ വ്യക്തമാക്കി.
എന്നാൽ സുരക്ഷിതമായി ശൈഖ് സായിദ് റോഡ് മുറിച്ചുകടക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ബുർജ് ഖലീഫ മെട്രോ സ്റ്റേഷന് സമീപമുള്ള ശൈഖ് സായിദ് റോഡിലേക്ക് കാൽനടപാത ഒരുക്കും.വിവിധ ആഘോഷ കേന്ദ്രങ്ങളിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും സന്ദർശകരെ എത്തിക്കുന്നതിന് 200 ബസുകൾ സർവീസ് നടത്തും. നിർദ്ദിഷ്ട പാതകളിലൂടെ സർവീസ് നടത്തുന്ന ബസുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.