ഡോറില്ലാതിങ്ങിനെയൊക്കെ ദുബൈയിലൂടെ പായാമോ
text_fieldsദുബൈ: കാമറകൾ കൊണ്ട് കുടുങ്ങിയിരിക്കുകയാണ് ദുബൈയിലെ ടാക്സി ഡ്രൈവർമാർ. വഴിയോരത്ത് സർക്കാർ സ്ഥാപിച്ച റഡാർ കാമറകൾ മാത്രമല്ല കടകൾക്കു മുന്നിലെ സി.സി.ടി.വി കാമറകളും ആളുകളുടെ കൈയിലെ മൊബൈൽ ഫോൺ കാമറകളുമെല്ലാം നിയമലംഘനങ്ങൾ അപ്പാടെ പകർത്തി അറിയിക്കേണ്ടവരെയെല്ലാം അറിയിക്കുന്നുണ്ട്.
മനപൂർവം കാർ പിറകോെട്ടടുത്ത് മറ്റൊരു വാഹനത്തിൽ ഇടിപ്പിച്ച ടാക്സി ഡ്രൈവറുടെ ചെയ്തി സി.സി.ടി.വി കാമറയിൽ നിന്ന് പകർത്തി ആരോ യൂട്യൂബിലിട്ടതോടെ നാടാകെ പാട്ടായി. ആർ.ടി.എ അധികൃതർ അയാളുടെ പെർമിറ്റും റദ്ദാക്കി. ഡോർ ഇല്ലാതെ കാർ ഒാടിച്ച ടാക്സി ഡ്രൈവറാണ് പുതുതായി കാമറക്കെണിയിൽ പെട്ടത്. കാറിെൻറ പൊളിഞ്ഞുപോയ ഡോർ ഡിക്കിയിൽ വെച്ചാണ് ഡ്രൈവർ വണ്ടിയോടിച്ചത്. വാഹനത്തിൽ മറ്റു യാത്രക്കാരൊന്നുമില്ല. സീറ്റ് ബെൽറ്റ് ധരിച്ചിരിക്കുന്നതും വീഡിയോയിൽ വ്യക്തം. എന്നാൽ വാതിൽ ഇല്ലാത്ത വാഹനം ഒാടിക്കുന്നത് നിയമ വിരുദ്ധമാണ്. ഡിക്കിയിൽ സാധനങ്ങൾ കുത്തിത്തിരുകി പുറത്തേക്ക് തള്ളിവെക്കുന്നതും പ്രശ്നമാണ്. ഡ്രൈവർക്കും ടാക്സി കമ്പനിക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു.
കേരളത്തിൽ ഡോർ ഇല്ലാത്ത ബസുകളിൽ നിന്ന് തെറിച്ചുവീണ് ആളുകൾ മരിക്കുന്നത് നിത്യസംഭവമാണ്. എന്നിരിക്കിലും നിയമം ഇപ്പോഴും കർശനമായി നടപ്പാക്കുന്നില്ല. വാഹനത്തിെൻറ ഡോർ വേർപ്പെട്ടുപോയെങ്കിൽ റിക്കവറി വാഹനം വിളിച്ച് അതിൽ വർക്ഷാപ്പിലേക്ക് കൊണ്ടുപോകണമെന്നാണ് യു.എ.ഇയിലെ ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.