അബൂദബിയിലെ ശൈഖ് സായിദ് റോഡ് വിപുലീകരണം 2020ൽ പൂർത്തിയാവും
text_fieldsഅബൂദബി: തലസ്ഥാന നഗരിയിൽ 1.131 ബില്യൺ ദിർഹം ചെലവിൽ ഉം ലഫിന, അൽ റീം ദ്വീപുകളെ ബന്ധിപ്പിക്കുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡ് വിപുലീകരണ പദ്ധതി 2020 മൂന്നാം പാദത്തിൽ പൂർത്തീകരിക്കും. രണ്ടു കരാറുകളിലെ പദ്ധതിയുടെ നിർമാണം 60 ശതമാനം പൂർത്തിയായതായി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററും (ഐ.സി.ടി), അബൂദബി ജനറൽ സർവീസസ് കമ്പനി മുസാനദയും അറിയിച്ചു.
അബൂദബി എമിറേറ്റിെൻറ സാമ്പത്തിക വികസന പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും അടിസ്ഥാനസൗകര്യ നിലവാരം ഉയർത്താനും പിന്തുണയ്ക്കും സഹായിക്കുന്ന പദ്ധതികളിലൊന്നാണിത്. തലസ്ഥാന നഗരിയിലെ നിർണായകമായ ഉപരിതല ഗതാഗത പദ്ധതികളിലൊന്നാണ് ഉം ലഫിന പദ്ധതി.ഒരു വശത്തുള്ള അബൂദബി ദ്വീപും മറുവശത്തെ ഉം ലഫീന, അൽ റീം ദ്വീപുകളും തമ്മിലെ ബന്ധം കൂട്ടാൻ ഉം ലഫിന ദ്വീപ് പദ്ധതി ഏറെ സഹായിക്കും. എമിറേറ്റിലെ ജനസംഖ്യാപരമായ വളർച്ചയുടെയും വിപുലീകരണത്തിെൻറയും ആവശ്യകതകൾ നിറവേറ്റാനും ടൂറിസം, നഗരവികസനം എന്നിവ പിന്തുണക്കാനും പദ്ധതി സഹായിക്കും. ഓരോ ദിശയിലും മണിക്കൂറിൽ 6,600 വാഹന ട്രിപ്പുകൾവരെ സുഗമമാക്കാൻ ശേഷിയുള്ള വികസനമാണ് നടക്കുന്നത്. നിലവിലെ റോഡ് നെറ്റ് വർക്കിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ ട്രാഫിക് സമ്മർദം കുറക്കാനും അൽ റീം ദ്വീപ്, അൽ മരിയ ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ഭാവിയിൽ ഉം ലഫിന ദ്വീപിലേക്ക് പോകാനുമാകും.
അൽ റീം ദ്വീപിനെ ഉം ലഫിന ദ്വീപുമായി ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ റോഡ് നിർമാണവും അബൂദബി ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡുമായി ഇരു ദ്വീപുകളെയും അൽ ദഫീർ സ്ട്രീറ്റുമായി (സ്ട്രീറ്റ് നമ്പർ 31) കവലയിൽ ബന്ധിപ്പിക്കുന്ന വിപുലീകരണത്തിനും ഉം ലഫിന പദ്ധതി സഹായിക്കും. അപ്രോച്ച് റോഡ് ഉൾപ്പെടെ 6.3 കിലോമീറ്റർ നീളമുള്ള അഞ്ചു കോൺക്രീറ്റ് പാലങ്ങളും രണ്ട് ഓവർ വാട്ടർ ബ്രിഡ്ജുകളും 4.7 കിലോമീറ്റർ നീളമുള്ള റോഡ് നിർമാണ ജോലികളും പദ്ധതിയിൽ ഉൾപ്പെടും.
അൽ റീം ദ്വീപിൽനിന്ന് വടക്ക്-തെക്കൻ ഉം ലഫിന ദ്വീപ് വഴി കടന്നുപോകുന്ന ആറു കിലോമീറ്റർ റോഡ് നിർമാണവും പദ്ധതിയുടെ ആദ്യ കരാറിൽ ഉൾപ്പെടുമെന്ന് മുസാനദയും ചൂണ്ടിക്കാട്ടി. നാവിഗേഷൻ പരിപാലിക്കാൻ ജല കനാലുകൾക്ക് മുകളിലൂടെ മൂന്ന് പാലങ്ങളും നിർമിക്കുന്നു. രണ്ടാമത്തെ കരാറനുസരിച്ച് ജലപാതകളെ മറികടക്കാൻ നാല് പാലങ്ങൾ, രണ്ട് കോൺക്രീറ്റ് പാലങ്ങളും, രണ്ട് ജല ഓവർ ബ്രിഡ്ജുകളും പ്രധാന ജങ്ഷൻ കൂടാതെ ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിനൊപ്പം എല്ലാ വഴികളിലൂടെയും സഞ്ചരിക്കാനുള്ള പ്രധാന ജങ്ഷനും പദ്ധതിയിൽ ഉൾപ്പെടുന്നു.
അൽ റീം ദ്വീപിലും പരിസരങ്ങളിലും ജനസംഖ്യാപരമായ വളർച്ചയുടെയും വിപുലീകരണത്തിെൻറയും ആവശ്യകത നിറവേറ്റാൻ ഭാവിയിൽ ഓരോ ദിശയിലും ആറ് പാതകൾ വീതികൂട്ടാനുള്ള സൗകര്യത്തോടെ രണ്ട് ദിശകളിലും മൂന്ന് പാതകളുള്ള റോഡായിരിക്കും നിർമിക്കുക. പരിസ്ഥിതി സംരക്ഷണവും ജലപ്രവാഹം ഉറപ്പാക്കാനും കണ്ടൽ കാടുകൾ ഹാനികരമാകാവുന്ന സാധ്യതകൾ തടയാനുമുള്ള മുൻകരുതലോടെയാണ് പ്രദേശത്തെ ഗതാഗത നാവിഗേഷൻ വർധിപ്പിക്കാൻ ആർച്ച് ആകൃതിയിലെ കോൺക്രീറ്റ് ടൈലുകൾ ഉപയോഗിച്ചുള്ള നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.