ഷാര്‍ജയില്‍ കവര്‍ച്ചസംഘം പിടിയിൽ
text_fieldsഷാര്‍ജ: ഷാർജയിലെ സ്വദേശിയുടെ വീട്ടിൽനിന്ന് നാലു ലക്ഷത്തിലധികം ദിര്‍ഹം വിലമതിക്കുന്ന വിദേശ കറന്‍സികളും ആഭരണങ്ങളും കവർന്ന ദക്ഷിണേഷ്യന്‍ സംഘത്തിലെ സ്ത്രീ ഉള്‍പ്പെടെ ഒമ്പതു പേരെ പൊലീസ് പിടികൂടി. പ്രതികളില്‍ ഒരാളെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്നായിരുന്നു മറ്റുള്ളവരുടെ അറസ്റ്റ്. പ്രതികളെല്ലാം കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ ഉമർ അബു അൽ സൗദ് വിശദീകരിച്ചു. അന്വേഷണം നടത്താൻ ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപവത്കരിച്ചിട്ടുണ്ട്. വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഘം മുന്‍വശത്തെ വാതിലും ജനലും തകര്‍ത്ത് അകത്ത് കയറിയത്. വീട്ടുകാരില്‍ ഒരാള്‍ തിരിച്ചുവന്നപ്പോള്‍ പൂമുഖ വാതില്‍ തുറന്നുകിടക്കുന്നതും ജനലഴികള്‍ മുറിച്ചുമാറ്റിയതായും കണ്ടു. ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ 4.15 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വിദേശ കറന്‍സി നഷ്ടപ്പെട്ടതായി കണ്ടെത്തി.
സമാനരീതിയിലുള്ള ഭവന മോഷണ പരമ്പരകള്‍ സംഘം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മോഷണങ്ങള്‍ ഇല്ലാതാക്കാന്‍ വീട്ടില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ അല്‍ സൗദ് ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ മോഷണ മുതലുകള്‍ കണ്ടെത്തി.സംഘത്തിെൻറ ശൃംഖല ഏതൊക്കെ വഴിയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.