റോബിൻ ശർമ ഇന്ന് ഷാർജ ‘ജരീർ’ ബുക്ക് സ്റ്റോറിൽ
text_fieldsഉമ്മുൽഖുവൈൻ: വിഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റും പ്രഭാഷകനുമായ കനേഡിയൻ എഴുത്തുകാരൻ റോബിൻ ശർമ ശനിയാഴ്ച വൈകീട്ട് ഏഴിന് ഷാർജ ജരീർ ബുക്ക് സ്റ്റോറിൽ വായനക്കാരുമായി സംവദിക്കും.
ആരാധകർക്ക് പ്രിയ എഴുത്തുകാരനെ നേരിൽ കാണാനും പുസ്തകങ്ങളിൽ കൈയൊപ്പ് ചാർത്തി വാങ്ങാനും അവസരമുണ്ടാകും.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ റോബിൻ ശർമ തന്നെയാണ് വായനക്കാരെ ഇക്കാര്യം അറിയിച്ചത്. 5 എ.എം ക്ലബ്, ദ മങ്ക് ഹൂ സോൾഡ് ഹിസ് ഫെറാരി തുടങ്ങി അനവധി പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം പല ലോകോത്തര സെലിബ്രിറ്റികളുടെയും സ്വകാര്യ പ്രചോദകനും പരിശീലകനുമായും പ്രവർത്തിക്കുന്നുണ്ട്. ശർമയുടെ പുസ്തകങ്ങൾ പല ഭാഷകളിലായി 20 ദശലക്ഷം കോപ്പികളാണ് വിറ്റഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.