അജ്മാനിൽ ഇനി റോബോട്ട് പൊലീസും
text_fieldsപൈലറ്റില്ലാത്ത ചെറുവിമാനം, ഡ്രൈവറില്ലാത്ത യാത്രാബസ് എന്നിവ അവതരിപ്പിച്ച അജ്മാന് വീണ്ടും പുതുമകളാൽ ശ്രദ്ധേയമാകുന്നു. അജ്മാന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിംഗ് സർവീസസ് സെൻററിലാണ് പുതുതായി പൊലീസ് റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. അജ്മാന് ട്രാഫിക്ക് വകുപ്പിെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാഹന റജിസ്ട്രേഷന്, ലൈസന്‍സിങ് കേന്ദ്രത്തില്‍ എത്തുന്ന ഉപഭോക്താവിനെ സ്വീകരിക്കുന്നത് പൊലീസ് യൂണിഫോം അണിഞ്ഞ റോബോട്ടുകളാണ്. പ്രധാനമായും രണ്ട് റോബോട്ടുകളെയാണ് കസ്റ്റമര്‍ സര്‍വീസിനായി നിയോഗിച്ചിരിക്കുന്നത്. രണ്ട് റോബോട്ടുകൾക്കും പ്രത്യേക ചുമതലകളാണ് നല്‍കിയിരിക്കുന്നതെന്ന് അജ്മാൻ പൊലീസ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി. കേന്ദ്രത്തിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു റോബോട്ടാണ് ആദ്യത്തേത്. ഇത് ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ട്രാഫിക് ഫയൽ തുറക്കുകയോ ട്രാഫിക് പിഴയെ കുറിച്ച് അന്വേഷണം പോലുള്ള കേന്ദ്രത്തിലെ സേവനങ്ങളുടെ ശ്രേണിയെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കുകയും ചെയ്യും.
രണ്ടാമത്തെ റോബോട്ട് ഉപഭോക്താവിനെ അദ്ദേഹത്തിന് ആവശ്യമായ സേവന കൗണ്ടറിലേക്ക് അനുഗമിക്കും. തങ്ങളുടെ ഉപഭോക്താവിന് മികച്ച സേവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അജ്മാന് ട്രാഫിക് ഡിപ്പാര്‍ട്ട്മെൻറ് ഈ നൂതന സൗകര്യം ഒരുക്കിയിരിക്കുന്നത്. പരമാവധി ആധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുക വഴി വ്യക്തവും കൃത്യവുമായ സേവനം ഉപഭോക്താവിന് ലഭ്യമാക്കുക എന്ന ലക്ഷ്യവുമുണ്ട്. വാഹനങ്ങളുടെ സുഗമമായ നീക്കം നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടി ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് അജ്മാന് പൊലീസ്.
നിയമലംഘനത്തെ തുടർന്ന് ജപ്തിക്ക് വിധേയമാകുന്ന വാഹനങ്ങള്‍ ശിക്ഷാ കാലയളവില്‍ ഉടമക്ക് സ്വകാര്യമായി സൂക്ഷിക്കുന്നതിന് നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ച അജ്മാന് പൊലീസിെൻറ നടപടി ഏറെ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.