പുത്തൻ 90 നമ്പർപ്ലേറ്റുകളുടെ ലേലം പ്രഖ്യാപിച്ച് ആർ.ടി.എ
text_fieldsദുബൈ: എമിറേറ്റിലെ വാഹനപ്രേമികൾക്ക് ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി 90 നമ്പർ പ്ലേറ്റുകളുടെ ലേലം പ്രഖ്യാപിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). മേയ് 18നാണ് 115ാമത് ലേലം നിശ്ചയിച്ചിരിക്കുന്നത്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളിലെ ഫാൻസി നമ്പറുകൾ ലേലത്തിൽ വെക്കുന്നുണ്ട്. എ.എ 16, എ.എ 69, എ.എ 123 എന്നീ നമ്പറുകളാണ് ഏറ്റവും പ്രധാനപ്പെട്ട നമ്പറുകൾ.
തിങ്കളാഴ്ച മുതൽ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ തുടങ്ങും.
അൽ ഹബ്തൂർ സിറ്റിയിലെ ഹിൽടൻ ദുബൈയാണ് ലേലത്തിന് വേദിയാകുന്നത്. ആർ.ടി.എയുടെ വെബ്സൈറ്റിലും ദുബൈ ഡ്രൈവ് ആപ്പിലും ആർ.ടി.എയുടെ ഉമ്മുൽ റമൂൽ, ദേര, അല ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും ലേലത്തിന് രജിസ്റ്റർ ചെയ്യാം.
അതോടൊപ്പം ലേലവേദിയിലും ഉച്ച രണ്ട് മണി മുതൽ രജിസ്ട്രേഷന് അവസരമുണ്ടാകും.
നമ്പർ പ്ലേറ്റുകളുടെ വിലക്ക് വാറ്റ് ബാധകമായിരിക്കും.
ദുബൈയിൽ ട്രാഫിക് ഫയൽ ഉള്ളവർക്കാണ് ലേലത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.
അതോടൊപ്പം ആർ.ടി.എക്ക് 25,000 ദിർഹമിന്റെ സെക്യൂരിറ്റി ചെക് നൽകുകയും വേണം. 120 ദിർഹമിന്റെ ലേല ഫീസും അടക്കണം. ഇത് തിരിച്ചുകിട്ടുന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.