ദുബൈ സൗത്തിലേക്ക് ആർ.ടി.എയുടെ ബസ് സർവിസ്
text_fieldsദുബൈ: സ്വകാര്യ മേഖലയുമായി സഹകരിച്ച് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ദുബൈ സൗത്തിലേക്ക് ബസ് സർവിസ് തുടങ്ങും. ഡി.എസ് 1 ബസാണ് സർവിസ് നടത്തുക. എക്സ്പോ 2020 മെട്രോ സ്റ്റേഷനിൽ നിന്നായിരിക്കും സർവിസ് തുടങ്ങുക.
മേയ് 19 മുതൽ ബസ് ഓടിത്തുടങ്ങും. രാവിലെ ആറു മുതൽ രാത്രി 12 വരെ 90 മിനിറ്റിന്റെ ഇടവേളകളിൽ ബസ് ഓടും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ജീവനക്കാർക്ക് ഉപകാരപ്പെടുന്ന സർവിസായിരിക്കും ഇത്. സ്വകാര്യ മേഖലയും അർധ സർക്കാർ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് കൂടുതൽ യാത്രാസൗകര്യം ഒരുക്കുമെന്ന് ആർ.ടി.എ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ഷാക്രി പറഞ്ഞു.
ജനങ്ങളുടെ ആവശ്യം, ബസ് സർവിസിന്റെ സാധ്യത തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഓരോ മേഖലയിലേക്കും സർവിസ് ക്രമീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.