ക്യൂ ആർ കോഡ് വഴി പാർക്കിങ് ഫീസടക്കാൻ സൗകര്യമൊരുക്കി ആർ.ടി.എ
text_fieldsദുബൈ: ദുബൈയിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ക്യൂ ആർ കോഡ് വഴി പാർക്കിങ് ഫീസടക്കാൻ സൗകര്യം. നിലവിലുള്ള പാർക്കിങ് പേമെൻറ് മെഷീനുകളിലാണ് ഇതിനുള്ള സൗകര്യം ആർ.ടി.എ ഒരുക്കിയിരിക്കുന്നത്്. 'ആപ് ക്ലിപ്സ്' എന്ന് പേരിട്ടിരിക്കുന്ന സംവിധാനം ഐ ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ലഭിക്കുക.
കൂടുതൽ ഉപഭോക്താക്കളും എസ്.എം.എസ് വഴിയാണ് പാർക്കിങ് ഇടുന്നത്. എസ്.എം.എസ് വഴി പാർക്കിങ് ഇടുേമ്പാൾ 30 ഫിൽസ് അധികമായി നൽകേണ്ടിവരുന്നുണ്ട്. എന്നാൽ, പാർക്കിങ് മെഷീൻ വഴി ഫീസടച്ചാൽ ഈ തുക ലാഭിക്കാം. ദുബൈയിലെ 70 ശതമാനം മെഷീനുകളിലും ക്യൂ ആർ കോഡ് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ബാക്കിയുള്ളവയിലും ഉടൻ പതിപ്പിക്കും. സ്കാൻ ചെയ്ത ശേഷം നോൾ കാർഡോ നാണയമോ വഴി പണമടക്കാം.
ഐ ഫോണിലെ ആപ്പിൾ പേ വഴിയും അനായാസം പണമടക്കാൻ കഴിയും. ഇതിനായി പ്രത്യേകം ആപ് ഡൗൺലോഡ് ചെയ്യേണ്ടതില്ല എന്നതാണ് മറ്റൊരു സവിശേഷത. പേപ്പർരഹിത ദുബൈ എന്ന ആശയത്തിന് പ്രോത്സാഹനം നൽകുന്നതിലേക്കുള്ള ചുവടുവെപ്പാണ് പുതിയ സംവിധാനമെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.