ആർ.ടി.എ നമ്പർ പ്ലേറ്റ് ലേലം; 8.1 കോടി ദിർഹം നേടി
text_fieldsദുബൈ: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ സ്വന്തമാക്കുന്നതിന് എമിറേറ്റിലെ റോഡ്, ഗതാഗത അതോറിറ്റി (ആർ.ടി.എ) ഒരുക്കിയ ലേലത്തിൽ 8.1കോടി ദിർഹം നേടി. എക്സ്ക്ലൂസിവ് വാഹന നമ്പർ പ്ലേറ്റുകൾക്കായുള്ള 117ാമത് ഓപൺ ലേലത്തിലാണ് വലിയ വരുമാനം ലഭിച്ചത്. ഇത് ആർ.ടി.എയുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച ഇന്റർകോണ്ടിനെന്റൽ ദുബൈ ഫെസ്റ്റിവൽ സിറ്റി ഹോട്ടലിലാണ് ലേലം നടന്നത്.
ബി.ബി55 എന്ന നമ്പറിനാണ് ഏറ്റവും ഉയർന്ന നിരക്ക് ലഭിച്ചത്. 63 ലക്ഷം ദിർഹമിനാണിത് വിറ്റുപോയത്. എ.എ 21 എന്ന നമ്പർ 61.6 ലക്ഷം ദിർഹം, ബി.ബി100 എന്നത് 50 ലക്ഷം, ബി.ബി 11111ക്ക് 42.1ലക്ഷം എന്നിങ്ങനെയും നേടി. എ.എ, ബി.ബി, കെ, ഒ, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസഡ് എന്നീ കോഡുകളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ ഉൾക്കൊള്ളുന്ന 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ആർ.ടി.എ ലേലം ചെയ്തത്.
ഓപൺ ലേലത്തിലും ഓൺലൈൻ ലേലത്തിലും വ്യത്യസ്തമായ നമ്പർ പ്ലേറ്റുകളാണ് ആർ.ടി.എ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിഷ്പക്ഷതയും സുതാര്യതയും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനാണ് ഈ രീതി സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.