മറീനയിൽ മനോഹര നടപ്പാലങ്ങൾ തുറന്നു ആർ.ടി.എ
text_fieldsദുബൈ: നാലു ഭാഗങ്ങളിലേക്കും വഴിതുറന്ന മനോഹരമായ നടപ്പാലങ്ങൾ തുറന്ന് ആർ.ടി.എ. ദുബൈ മറീന ജങ്ഷനിലാണ് പാലങ്ങൾ തുറന്നത്. ദുബൈയിൽ ആദ്യമായാണ് ഇത്തരമൊരു പാലം നിർമിക്കുന്നത്.ദുബൈ മറീനയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സാദ് സ്ട്രീറ്റിലാണ് പാലം. നാല് വശത്തും എസ്കലേറ്ററുകൾ വഴി പുറത്തേക്കിറങ്ങാൻ കഴിയും. മണിക്കൂറിൽ 8000 യാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാം.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറയും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറയും ദീർഘവീക്ഷണത്തിെൻറ ഫലമായാണ് പദ്ധതി യാഥാർഥ്യമായതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽതായർ പറഞ്ഞു.
കൂടുതൽ നടപ്പാലങ്ങൾ നിർമിച്ചുവരുകയാണ്. ചില പാലങ്ങളിൽ ബൈക്ക് റാക്കും സൈക്കിൾ പാതകളും സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ ഒന്നാം നമ്പർ ട്രാഫിക് സുരക്ഷിത നഗരമാക്കി ദുബൈയെ മാറ്റുന്നതിെൻറ ഭാഗമായാണ് പാലങ്ങൾ നിർമിച്ചിരിക്കുന്നത്.ട്രാമും ആയിരക്കണക്കിന് വാഹനങ്ങളും ചീറിപ്പായുന്ന ജങ്ഷനിലാണ് നടപ്പാലം സ്ഥാപിച്ചിത്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധിയാളുകൾ എത്തുന്ന സ്ഥലമാണിത്.2020െൻറ അവസാനമാകുേമ്പാഴേക്കും ദുബൈയിലെ നടപ്പാലങ്ങളുടെ എണ്ണം 129 ആകും. 2006ൽ ഇത് 13 മാത്രമായിരുന്നു. 2021 മുതൽ 2026 വരെ 36 പാലങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.