3000 ബസ് െഡ്രെവർമാർക്ക് താമസമൊരുക്കാൻ ആർ.ടി.എ
text_fieldsദുബൈ: 3000 ബസ് ഡ്രൈവർമാർക്ക് താമസസൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. ബസ് ഡ്രൈവർമാർക്ക് ആരോഗ്യകരമായ ജീവിത സാഹചര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതുവഴി ബസ് സർവിസുകളുടെ സേവനം മെച്ചപ്പെടുത്താൻ കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. ആർ.ടി.എയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് ഡ്രൈവർമാരുടെ ജോലി സ്ഥലത്തിനോട് ചേർന്നായിരിക്കും െറസിഡൻഷ്യൽ ക്വാർട്ടേഴ്സുകളെന്ന് ആർ.ടി.എ ഡ്രൈവേഴ്സ് അഫയേഴ്സ് ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം അൽ മീർ പറഞ്ഞു.
ജീവനക്കാർക്ക് കൂടുതൽ സമയം വിശ്രമിക്കാനും കായിക മത്സരങ്ങളിൽ ഏർപ്പെടാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഇത് സഹായിക്കും. ഖിസൈസ്, അൽ ഖവാനീജ്, അൽ അവിർ, അൽ റവിയ്യ എന്നീ ബസ് സ്റ്റേഷനുകൾക്ക് സമീപമാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. കളിസ്ഥലങ്ങളും സ്പോർട്സ് ഉപകരണങ്ങളും ഫിറ്റ്നസ് സെൻററുകളും ഇതോടൊപ്പമുണ്ടാകും. ജീവനക്കാരുടെ ജോലി ശേഷി വർധിപ്പിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.