തിരക്കേറിയ മേഖലകളിൽ യാത്ര സുഗമാക്കാൻ ആർ.ടി.എയുടെ സമഗ്ര പദ്ധതി
text_fieldsദുബൈ: നഗരത്തിലെ ഗതാഗത തിരക്കേറിയ അഞ്ചു സുപ്രധാന കേന്ദ്രങ്ങളിലെ തിരക്കു കുറക്കാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ സമഗ്ര പദ്ധതി. വിവിധ റോഡുകൾ വീതി കൂട്ടിയും വരികൾ വർധിപ്പിച്ചും റൗണ്ട് എബൗട്ടുകൾ സ്ഥാപിച്ചും 2018 െൻറ ആദ്യ പാദത്തിൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
അൽഖൈൽ റോഡിൽ നിന്ന് ഷാർജയിലേക്കുള്ള വഴിയിൽ ദുബൈമാൾ പാലത്തിനു മുൻപുള്ള മെയ്ദാൻ റോഡിൽ ഒരു വരി കൂടി വർധിപ്പിക്കുകയാണ് തീരുമാനങ്ങളിലൊന്ന്. അൽഖൈൽ റോഡിന് നാലു വരിയാവുന്നതോടെ മണിക്കൂറിൽ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം 1800 ആവും. ഹെസ്സ ഇൻറർസെക്ഷനിൽ വാഹനങ്ങൾ ഒരു വരിയായി പോകുന്നതു മൂലമുള്ള ഞെരുക്കം ഒഴിവാക്കാൻ എക്സിറ്റ് വീതി കൂട്ടി രണ്ടു വരിയാക്കും.
മംസാറിലെ റോഡ് 46ൽ ഒരു റൗണ്ട് എബൗട്ട് കൂടി സ്ഥാപിക്കും. നിലവിൽ വാഹനത്തിരക്കേറിയ വുഹൈദ റോഡ് എക്സിറ്റിനെ ആശ്രയിക്കേണ്ട അവസ്ഥക്ക് മോചനമാവും. വുഹൈദ റോഡിലെ തിരക്ക് അൽപമെങ്കിലും കുറയാനും സഹായിക്കും.ശൈഖ് സായിദ് റോഡിൽ നിന്ന് ഷാർജയിലേക്കുള്ള ഭാഗത്ത് അൽഖൈൽ റോഡിന് സമാന്തരമായ കലക്ടർ റോഡിൽ ഒരു വരി കൂടി സ്ഥാപിക്കുന്നതോടെ വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 3000 ആയി ഉയരും.ബിസിനസ് ബേ റോഡ്, അൽ സാദാ റോഡ് എന്നിവയുടെ ഇൻറർസെക്ഷനുകളിലെ സ്റ്റോറേജ് ലെയിനുകൾ വികസിപ്പിക്കുന്നതും വാഹനക്കുരുക്കൾക്ക് അയവു വരുത്തും. അൽ ഖൂസ് വ്യവസായ മേഖലയിലെ ത്രിതല ഇൻറർസെക്ഷനുകളിൽ വരികൾ വർധിപ്പിക്കും.
ചിലയിടങ്ങളിലായി സർവീസ് റോഡുകളും നിർമിക്കും. വാഹന ബാഹുല്യം മൂലം ഗതാഗതക്കുരുക്ക് പതിവായ ഇൗ മേഖലയിൽ അവക്ക് ശമനമുണ്ടാക്കി സുഗമമായ യാത്രക്ക് ഇത് അവസരമുണ്ടാക്കും. ദുബൈയിലെ തിരക്കേറിയ റോഡുകളിലെ യാത്ര സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ള ആർ.ടി.എയുടെ സമഗ്ര നയങ്ങളുടെ ഭാഗമായാണ് ഇൗ നിർമാണ പ്രവർത്തനങ്ങളെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായിർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.