Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ പൊതുഗതാഗത...

ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത്​ 15.1 ലക്ഷം പേർ

text_fields
bookmark_border
ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത്​ 15.1 ലക്ഷം പേർ
cancel

ദുബൈ: പ്രതിദിനം ദുബൈയിലെ പൊഗുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്​ ശരാശരി 15.1ലക്ഷം പേർ. റോഡ്​സ്​ ആനറ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇൗ വിവരമുള്ളത്​. കഴിഞ്ഞ വർഷം 551.7 മില്ല്യൺ യാത്രക്കാരാണ്​ പൊതുഗതാഗത സംവിധാനം വഴി യാത്ര ചെയ്​തത്​. 2016 ൽ ഇത്​ 543.6 മില്ല്യണായിരുന്നു. ദുബൈ മെട്രോ, ട്രാം, ബസുകൾ, ജല ഗതാഗതം, ടാക്​സികൾ എന്നിവയിലെ കണക്കാണ്​ ഇത്​. ഇതിൽ 36 ശതമാനം പേർ മെട്രോയിലാണ്​ സഞ്ചരിച്ച​െതന്ന്​ ആർ.ടി.എ. ഡയറക്​ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു.

ടാക്​സികളെ 32 ശതമാനം പേരും ബസുകളെ 28 ശതമാനം പേരും ആശ്രയിച്ചു. മെ​േ​ട്രായുടെ ജനപ്രീതി ഒാരോ വർഷവും വർധിക്കുകയാണ്​. കഴിഞ്ഞ വർഷം 200.075 മില്ല്യൺ ജനങ്ങൾ മെട്രോ ഉപയോഗിച്ചു. 2016ൽ ഇത്​ 191.3 മില്ല്യൺ ആയിരുന്നു. റെഡ്​ ലൈനിൽ 128.054 പേർ യാത്ര ചെയ്​തു. കഴിഞ്ഞ വർഷം ഇത്​ 121.6 മില്ല്യണായിരുന്നു. ഗ്രീൻ ലൈനിലെ യാത്രികരുടെ എണ്ണം 2016 ലെ 69.7 മില്ല്യണിൽ നിന്ന്​ 72.021 മില്ല്യണായി വർധിച്ചു. ഇരു പാതകളും യോജിക്കുന്ന ബുർജ്​മാൻ സ്​റ്റേഷൻ ഉപയോഗിച്ചത്​ 12.45 മില്ല്യൺ യാത്രക്കാരാണ്​.

മറ്റൊരു ജംഗ്​ഷനായ യൂണിയൻ സ്​റ്റേഷൻ 10.979 മില്ല്യൺ ആളുകളും ഉപ​േയാഗിച്ചു. ഏറ്റവും തിരക്കുള്ള സ്​റ്റേഷൻ അൽ റിഗ്ഗ ആണ്​. 9.333 മില്ല്യൻ യാത്രികർ ഇവിടെത്തി. 7.709 മില്ല്യൺ യാത്രികർ എത്തിയ ദേര സിറ്റി സ​െൻറർ, 7.596 മില്ല്യൺ യാത്രക്കാർ ഉപയോഗിച്ച ബുർജ്​ ഖീലഫ സ്​റ്റേഷൻ എന്നിവ രണ്ടും മൂന്നും സ്​ഥാനങ്ങളിലെത്തി. മാർച്ചിലാണ്​ ഏറ്റവും കൂടുതൽ യാത്രികർ മെട്രോ ഉപയോഗിച്ചത്​. 49.065 മില്ല്യൺ. 155.032 മില്ല്യൺ യാത്രക്കാർ ബസുകളെയും 17 മില്ല്യൺ ടാക്​സികളെയും, 13.06 മില്ല്യൺ പേർ മറൈൻ ട്രാൻസ്​പോർട്ടിനെയും ആശ്രയിച്ചു. 6.023 മില്ല്യണാണ്​ ദുബൈ ട്രാമിൽ യാത്ര ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrtamalayalam news
News Summary - rta-uae-gulf news
Next Story