ആർ.ടി.എ. സ്മാർട് ചാനൽ വഴി നടന്നത് 5.47 ലക്ഷം ഇടപാടുകൾ
text_fieldsദുബൈ: ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) കഴിഞ്ഞ വർഷം വാഹന ലൈസൻസുമായി ബന്ധപ്പെട്ട് നടത്തിയത് 547461 ഒാൺലൈൻ ഇടപാടുകൾ.
ആർ.ടി.എയുടെ സ്മാർട് ചാനലുകൾ വഴിയാണ് ഇത്രയും ഇടപാടുകൾ നടത്തിയത്. സ്മാർട്സിറ്റി പദ്ധതിയുടെ കീഴിൽ എല്ലാ ഇടപാടുകളും സ്മാർട് സംവിധാനം വഴിയാക്കുന്നതിെൻറ ഭാഗമായാണിത്. ആർ.ടി.എ. വെബ്സൈറ്റ് വഴിയാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തിയത്. 458650 എണ്ണം. 29989 ഇടപാടുകൾ കൈകാര്യം ചെയ്ത കാൾസെൻററാണ് െതാട്ടുപിന്നിൽ. സെൽഫ് സർവീസ് കിയോസ്ക്കുകൾ വഴി 29729 ഇടപാടുകളാണ് നടന്നത്. ദുബൈ ൈഡ്രവ് ആപ്പ് വഴി 29093 ഇടപാടുകൾ നടന്നു.
ഇതിൽ 529800 ഇടപാടുകളും വാഹന രജിസ്ട്രേഷൻ പുതുക്കുന്നുതുമായി ബന്ധെപ്പട്ടായിരുന്നു. ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ മുഴുവൻ ഇലക്ട്രോണിക്വൽക്കരിക്കാനുള്ള തന്ത്രപരമായ പദ്ധതി 2018 ^2019 തയാറാക്കിയിട്ടുണ്ടെന്ന് ആർ.ടി.എയുടെ ലൈസൻസിങ് ഏജൻസി ഡയറക്ടർ സുൽത്താൻ അൽ മർസൂഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.