യലായീസ്-അസായീസ് സ്ട്രീറ്റ് വികസന പദ്ധതിക്ക് തുടക്കം
text_fieldsദുബൈ: ശൈഖ് സായിദ് റോഡിനെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന് നിവയുമായി ബന്ധിപ്പിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി നടപ്പാക്കുന്ന യലായീസ്-അ സായീസ് സ്ട്രീറ്റ് വികസന പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാവുന്നതോടെ അൽഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയുടെ സമാന്തരപാതയായ പ്രധാന ഗതാഗത ഇടനാഴി യലായീസ് സ്ട്രീറ്റിലൂടെ മണിക്കൂറിൽ 20,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാവും.
ശൈഖ് സായിദ് റോഡിലെ ഏഴാം ഇൻറർചേഞ്ചിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് നാലു മിനിറ്റ് കൊണ്ട് എത്താനാകുമെന്നും റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ വ്യക്തമാക്കി. ഗതാഗത സൗകര്യം സുഗമമാവുന്നതിനൊപ്പം അൽ ഫുർജാൻ, ഡിസ്കവറി ഗാർഡൻ, ജബൽ അലി തുടങ്ങിയ മേഖലകളുടെ വളർച്ചക്കും റോഡുകളുടെ വികസനം സഹായകമാവും.
അസായീൽ സ്ട്രീറ്റ് ജബൽ അലി ഫ്രീ സോൺ, ജുമേറ ദ്വീപ്, എമിറേറ്റ്സ് ഹിൽസ് എന്നിവയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി മാറും. മണിക്കൂറിൽ 9000 വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാനാവും. ബിസിനസ് ബേ-ജബൽ അലി വ്യവസായ മേഖല ഭാഗത്തേക്ക് അൽഖൂസിലൂടെയുള്ള സമാന്തര പാതയായും ഇതു മാറും. യലായീസ് സ്ട്രീറ്റിലെ നിലവിലുള്ള മൂന്നുനിര വാഹനങ്ങൾ ഇരു വശത്തേക്കും അഞ്ചുനിരയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.