ഗതാഗത- വാഹന വാടക ഇടപാടുകൾ നിയന്ത്രിക്കാൻ ദുബൈയിൽ നിയമം
text_fieldsദുബൈ: എമിേററ്റിൽ ഗതാഗത^ വാഹന വാടക ഇടപാടുകൾ നിയന്ത്രിതമാക്കാൻ പുതിയ നിയമം. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യിൽ നിന്ന് അനുമതി നേടാതെ ഗതാഗത പ്രവർത്തനങ്ങളോ വാടക ഇടപാടുകളോ നടത്താനാവില്ല. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ്ആൽ മക്തൂം ആണ് യാത്രക്കാരുടെയും സാധന സാമഗ്രികളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഗതാഗത ജോലി നിർവഹിക്കുന്ന സ്ഥാപനങ്ങൾക്കായി നിയന്ത്രണ പ്രമേയം പുറത്തിറക്കിയത്. ബസുകൾ, ട്രക്കുകൾ, വിനോദ വാഹനങ്ങൾ, മോട്ടർ സൈക്കിൾ, സൈക്കിൾ എന്നിവയുടെ വാടക ഇടപാടുകളും നിയമത്തിനു കീഴിൽ വരും. ഒാരോ വർഷവും പെർമിറ്റ് പുതുക്കേണ്ടതുണ്ട്.
പ്രത്യേക വികസന മേഖലകൾ, ഫ്രീ സോണുകൾ, ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സർക്കിൾ എന്നിവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്. എന്നാൽ സർക്കാർ സ്ഥാപനങ്ങൾ നിയന്ത്രണത്തിെൻറ പരിധിയിൽ വരില്ല. ഏത് ആവശ്യങ്ങൾക്കയാണോ അനുമതി നേടുന്നത് അതിനു മാത്രമേ ഇൗ വാഹനങ്ങൾ ഉപയോഗിക്കാനാവൂ. സ്ഥാപനത്തിന് വ്യവസ്ഥാപിതമായ ഒാഫിസ് വേണം, വാഹനങ്ങളും പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലവും ഉണ്ടായിരിക്കണം തുടങ്ങിയ പ്രമേയത്തിൽ നിർദേശിക്കുന്ന വ്യവസ്ഥകൾ ഗതാഗത^വാഹന വാടക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെല്ലാം ഒരു വർഷത്തിനകം ഉറപ്പാക്കിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.